ബിജെപിക്ക് വോട്ട് ചെയ്യാതിരിക്കാനായി മകന്‍ അച്ഛനെ പൂട്ടിയിട്ടു

ബി ജെ പിക്ക് വോട്ട് ചെയ്യാതിരിക്കാന്‍ വേണ്ടി മകന്‍ അച്ഛനോട് ചെയ്തതാണ് ഏവരെയും അമ്പരപ്പിച്ച് ഇരിക്കുന്നത്. അച്ഛന്‍ ബി ജെ പിക്ക് വോട്ട് ചെയ്യുമെന്ന് മനസിലായതോടെ മകന്‍ അച്ഛനെ മുറിയില്‍ പൂട്ടിയിടുക ആണ് ചെയ്തത്. ഡല്‍ഹി തിരഞ്ഞെടുപ്പിന് ഇടെയാണ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായത്. അച്ഛന്‍ വോട്ട് ചെയ്യുമെന്ന് 20കാരന്‍ മകന് വ്യക്തമായി. ഇതോടെ തന്റെ സുഹൃത്ത് നേരത്തെ ചെയ്തത് പോലെ അനുകരിക്കാന്‍ മകന്‍ തീരുമാനിക്കുക ആയിരുന്നു. ഡല്‍ഹിയിലെ പാലം ഏരിയയിലുള്ള ഇയാളുടെ സുഹൃത്തും വോട്ടുചെയ്യാതിരിക്കാന്‍ അയാളുടെ അച്ഛനെ പൂട്ടിയിട്ടിരുന്നു. ഇന്ത്യ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനത്തില്‍ വലിയ കുറവാണ് രേഖപ്പെടത്തിയത്. 55 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഡല്‍ഹിയിലെ കഴിഞ്ഞ നാല് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വെച്ച് ഏറ്റവും കുറവ് പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 67.12 ശതമാനം വോട്ടാണ് ഡല്‍ഹിയില്‍ പോള്‍ ചെയ്തത്. വലിയ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതെയാണ് ഡല്‍ഹിയില്‍ പോളിങ് അവസാനിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അല്‍ക ലാമ്ബയും എഎപി പ്രവര്‍ത്തകരും തമ്മില്‍ ചാന്ദ്നി ചൗക്കില്‍ വെച്ചു ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലാണ് കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്, 62.75 ശതമാനം. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ന്യൂഡല്‍ഹിയിലും. എഎപിയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് ജനങ്ങള്‍ വോട്ട് ചെയ്തിരിക്കുന്നതെന്ന് അരവിന്ദ് കെജ് രിവാള്‍ പറഞ്ഞു.

Loading...

എന്നാല്‍ പോളിങ് ശതമാനത്തിലുണ്ടായ ഇടിവ് എഎപിക്കും ബിജെപിക്കും ആശങ്ക നല്‍കുന്നതാണ്. വലിയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് അമിത് ഷായുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ കണ്ടത്. ഷഹീന്‍ ബാഗ് ഉയര്‍ത്തിയുള്ള പ്രചാരണത്തിന് ബിജെപി പ്രവര്‍ത്തകര്‍ മുന്‍തൂക്കം നല്‍കി. എന്നാല്‍ ബിജെപിയുടെ ധ്രൂവികരണ ശ്രമങ്ങളോട് പ്രതികരിക്കാതെ തന്ത്രപരമായി ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു കെജ് രിവാള്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കുടുംബ സമേതമാണ് വോട്ടുചെയ്യാനായി എത്തിയത്. അദ്ദേഹത്തിന്റെ മകന്‍ ആദ്യമായാണ് വോട്ട് ചെയ്യുന്നതെന്ന പ്രത്യേകതയും ഉണ്ട്.

ജനാധിപത്യ അവകാശം എല്ലാവരും വിനിയോഗിക്കണമെന്ന് കെജ്രിവാള്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജേന്ദ്രപ്രസാദ് കേന്ദ്രീയ വിദ്യാലയത്തിലേയ്ക്ക് ഭാര്യയ്ക്കൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഭാര്യ സീമാസിസോഗിക്ക് ഒപ്പമെത്തി വോട്ട് രേഖപ്പെടുത്തി. ഡല്‍ഹി ലഫ്റ്റ്.ഗവര്‍ണര്‍ അനില്‍ ബെയ്ജാനും ഭാര്യയ്ക്കൊപ്പമെത്തി വോട്ടു ചെയ്തു. ബിജെപി എം.പി മീനാക്ഷി ലേഖി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അല്‍ക്ക ലാംബ, ബോളിവുഡ് താരം തപ്സി പന്നു ഡല്‍ഹിയില്‍ കുടുംബ സമേതമെത്തി വോട്ടു ചെയ്തു.പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് അസാധാരണ രാഷ്ട്രീയ സാഹചര്യങ്ങള്‍ നില നില്‍ക്കേ നടക്കുന്ന തെരഞ്ഞെടുപ്പിലേയ്ക്ക് ഏറെ ആകാംക്ഷയോടെയാണ് രാഷ്ടീയലോകം ഉറ്റുനോക്കുന്നത്.

പോളിംഗ് റെക്കോര്‍ഡിലെത്തിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. സ്ത്രീകളടക്കം എല്ലാവരും ജനാധിപത്യാവകാശം വിനിയോഗിക്കണമെന്നായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞത്. 1.48 കോടി വോട്ടര്‍മാര്‍ക്കായി 13750 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്. 2020 ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാന എതിരാളികള്‍ ആംആദ്മി പാര്‍ട്ടിയും ബിജെപിയും ആണ്. കോണ്‍ഗ്രസ് പിടിച്ചു നില്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ആം ആദ്മി പാര്‍ട്ടി ഭരണം നില നിര്‍ത്താന്‍ ശ്രമിക്കുമ്‌ബോള്‍ ബിജെപി അധികാരത്തില്‍ എത്താനാണ് ശ്രമം നടത്തുക. ബിജെപിയ്ക്കായി അമിത്ഷായും നരേന്ദ്രമോഡിയും അടക്കമുള്ളവര്‍ കളത്തില്‍ ഇറങ്ങിയിരുന്നു. നാലിലധികം റാലികളിലാണ് അമിത്ഷാ പങ്കെടുത്തത്. നരേന്ദ്ര മോഡിയും പ്രചരണത്തിനുണ്ടായിരുന്നു. വികസനപ്രവര്‍ത്തനം ഉയര്‍ത്തിയാണ് ആം ആദ് മി പാര്‍ട്ടി എത്തുന്നത്. ഷഹീന്‍ബാഗ് ഉയര്‍ത്തി വര്‍ഗ്ഗീയ ധ്രുവീകരണ തന്ത്രം പ്രയോഗിക്കുന്ന ബിജെപി തങ്ങളുടെ അടിസ്ഥാന വോട്ടുകളായ 30 ശതമാനത്തിന് ഒപ്പം പത്തുശതമാനം വോട്ടുകള്‍ കൂടി കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്.