അച്ഛന്‍ വീണ്ടും പ്രണയം കണ്ടെത്തിയതില്‍ സന്തോഷം, അച്ഛന്റെ പുതിയ വിവാഹത്തില്‍ സന്തോഷവാനായി മകന്‍

തന്റെ അച്ഛന്‍ വീണ്ടും വിവാഹം കഴിച്ചതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഒരു മകനന്‍. ഷയോണ്‍ എന്ന യുവാവാണ് ട്വിറ്ററിലൂടെ പിതാവ് വിവാഹിതനായതിന്റെ സന്തോഷം പങ്കുവെച്ചത്. അച്ഛന് ഒപ്പമുള്ള വിവാഹ ചിത്രവും ഷയോണ്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഷയോണിന്റെ അമ്മ മരിച്ച് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിതാവ് മറ്റൊരു വിവാഹം കഴിക്കുന്നത്. അച്ഛന്‍ വീണ്ടും പ്രണയം കണ്ടെത്തിയതില്‍ സന്തോഷം എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

‘അങ്ങനെ കഴിഞ്ഞ ദിവസം എന്റെ അച്ഛന്‍ വിവാഹിതനായി. ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. അങ്ങേയറ്റം രസകരവും സന്തോഷം നിറഞ്ഞതുമായിരുന്നു. എന്റെ അമ്മയുടെ മരണത്തിന് ശേഷം 10 വര്‍ഷത്തോളം ഒറ്റയാനായി കഴിഞ്ഞ അച്ഛന്‍ ഇപ്പോള്‍ വീണ്ടും പ്രണയം കണ്ടെത്തിയതില്‍ സന്തോഷം.’ ഷയോണ്‍ ചിത്രം പങ്കുവച്ച് ട്വിറ്ററില്‍ കുറിച്ചു.

Loading...

നിരവധിപേരാണ് ഷയോണിനെ പ്രശംസിച്ച് രംഗത്തെത്തിയത്. നിങ്ങള്‍ ഒരു നല്ല മനുഷ്യനാണ്. നിങ്ങളെപ്പോലെ കുറെയാളുകള്‍ ഉണ്ടാകട്ടെയെന്നാണ് സാമൂഹിക പ്രവര്‍ത്തക റിതുപര്‍ണ ചാറ്റര്‍ജി കുറിച്ചത്.