മരിച്ചത് അറിയാതെ അമ്മയുടെ മൃതദേഹത്തിന് ഒപ്പം രണ്ട് ദിവസം കഴിഞ്ഞ് കുട്ടി

ബെംഗളൂരു. 2 ദിവസം അമ്മ മരിച്ചതറിയാതെ 11 കാരന്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞു. അസുഖമായതിനാല്‍ അമ്മ ഉറങ്ങുകയാണെന്ന് കരുതിയാണ് കുട്ടി മൃതദേഹത്തിനൊപ്പം കഴിഞ്ഞത്. അയല്‍ വീടുകളില്‍ നിന്നും ഭക്ഷണം കഴിച്ച് കൂട്ടി ഈ ദിവസങ്ങളില്‍ സ്‌കൂളിലും പോയിരുന്നു. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെയാണ് നാട്ടുകാര്‍ സംഭവം അറിഞ്ഞത്. സംസാര ശേഷിയില്ലാത്ത അന്നമ്മ ഉറക്കത്തിനിടെയാണ് മരിച്ചത്.

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് മരണം എന്നാണ് പോലീസ് നിഗമനം. അതേസമയം പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് അന്നാമ്മയും മകനും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. സുഖമില്ലാത്തതിനാല്‍ അന്നാമ്മ ജോലിക്ക് പോയിരുന്നില്ല.

Loading...