മാതൃ ദിനത്തില്‍,സൃഷ്ടി കര്‍ത്താവുകൂടിയായ മാതൃ ശരീരത്തോട് ഒരു മകന്റെ ക്രൂരത..അതും ഈ ദിവസം

Loading...

മാതൃ ദിനത്തില്‍ അമ്മയേ ചേര്‍ത്ത് മുത്തം ഇടേണ്ട ദിവസത്തില്‍ തന്നെ കേരളത്തില്‍ ഒരു അമ്മക്കു നേരേ ക്രൂരമായ ആക്രമണം സംബ്ധിച്ച റിപോര്‍ട്ട്.പെന്‍ഷന്‍ തുക നല്‍കാത്തതിന് അമ്മയെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ മകന്റെ ശ്രമം.. കുമളി ചെങ്കര എച്ച്എംഎല്‍ എസ്റ്റേറ്റ് പത്താം നമ്പര്‍ ലയത്തില്‍ താമസിക്കുന്ന 47 വയസുകാരന്‍ രാജേന്ദ്രന്‍ ആണ് 70 വയസുള്ള അമ്മയെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചത്. വീട്ടുവാതിലിന്റെ താഴില്‍ വൈദ്യുതി പ്രവഹിപ്പിച്ചാണ് അമ്മയെ കൊല്ലാന്‍ ശ്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു. ജീവന്റെ ആരംഭവും വളര്‍ച്ചയും അമ്മയില്‍ നിന്നാണ്. അമ്മയില്ലാതെ ഒന്നും ഇല്ല. അമ്മയാണ് എല്ലാം. പ്രത്യേകിച്ച് ഭാരതീയ ആചാരങ്ങള്‍ പ്രകാരം അമ്മ എന്നാല്‍ ദൈവവും ദേവിയും ഒക്കെയാണ്.

സ്‌നേഹം, ക്ഷമ, കരുണ, ത്യാഗം, സഹനം തുടങ്ങിയ പദങ്ങള്‍ക്കെല്ലാം കൂടി ഒരു വാക്ക് അതാണ് അമ്മ. അമ്മയുടെ കരുതലിന് മുന്നില്‍ ഇന്ന് ലോകം ഒന്നു ചേരുകയാണ്.അമ്മമാരെ ആചരിക്കാന്‍ ലോകം കണ്ടെത്തിയ ദിവസം, സ്വന്തം അമ്മമാര്‍ എത്രതോളം വലുതാണെന്നു കാണിച്ചു തരുന്ന ദിനം.. എന്നാല്‍ ഈ അവസാരത്തില്‍ കേരളത്തെ നടുക്കുന്ന എത്ര ഹീന കൃത്യങ്ങളാണ് മാതൃ ശരീരത്തിനെതിരെയും അമ്മ എന്ന ദൈവീക സത്യത്തിനെതിരെയും ഉണ്ടാകുന്നത്.കുമളി ചെങ്കര എച്ച്എംഎല്‍ എസ്റ്റേറ്റ് പത്താം നമ്പര്‍ ലയത്തില്‍ താമസിക്കുന്ന 47 വയസുകാരന്‍ രാജേന്ദ്രന്‍ ആണ് 70 വയസുള്ള അമ്മയോട് ചെയ്തത് ഒറ്റപ്പെട്ട സഭവം ഒന്നും അല്ല.അമ്മ മരിയ സെല്‍വവും ഏകമകനായ രാജേന്ദ്രനും മാത്രമാണു വീട്ടില്‍ താമസിക്കുന്നത്.

Loading...

കഴിഞ്ഞ ദിവസം അമ്മ പുറത്തുപോയ സമയത്ത് 2 താഴുകള്‍ കൊണ്ടു വീടു പൂട്ടിയ ശേഷം ഈ താഴുകളിലേക്കു വൈദ്യുതി കണക്ഷന്‍ നല്‍കുകയായിരുന്നു. അമ്മ തിരികെ വന്നു വീടിന്റെ കതകില്‍ തൊട്ടതോടെ ഷോക്കേറ്റു തെറിച്ചുവീണു. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എത്തിയാണു കണക്ഷന്‍ വിച്ഛേദിച്ചത്.ഭാര്യയും മക്കളുമായി പിണങ്ങിക്കഴിയുകയാണു തയ്യല്‍ത്തൊഴിലാളിയായ രാജേന്ദ്രന്‍. അമ്മയുമായി ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്ന് അയല്‍ക്കാര്‍ പൊലീസിനെ അറിയിച്ചു. അമ്മയ്ക്കു ലഭിക്കുന്ന പെന്‍ഷന്‍ തുക വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വഴക്കിട്ടു വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നുവെന്നു പൊലീസ് കണ്ടെത്തി. കാഷിന് വേണ്ടി സ്വന്തം അമ്മയെ കൊല്ലാന്‍ ശ്രമിച്ച ഈ മകനാണ് ഈ മാതൃദിനത്തില്‍ ഇന്നത്തെ മക്കളെ പ്രതിനിധാനം ചെയ്യുന്നത്..

വൃദ്ധ സദനങ്ങളില്‍ കൊണ്ടു തള്ളപ്പെടുന്നവരുടേയും നട തള്ളി തെരുവിലേയ്ക്ക് വലിച്ചെറിയപ്പെടുന്നവരുടേയും എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുകയാണ്..നീ ഇന്ന് അമ്മയെ വടികൊണ്ട് തല്ലുന്നു, നാളെ നിന്റെ മക്കള്‍ നിന്നെ ഒലക്കകൊണ്ടു തല്ലും, കാലം എല്ലാത്തിനും സാക്ഷി, സ്വന്തം അമ്മയെ കൊല്ലാനും ഉപേക്ഷിക്കാനും നോക്കുന്നവര്‍ ഇത് ഒന്ന് ഓര്‍ക്കുക..