‘അയാള്‍ അലറിവിളിക്കുകയായിരുന്നു’, ഊബര്‍ യാത്രയില സോനം കപൂറിന് സംഭവിച്ചത്

ഏറെ ആരാധകരുള്ള ബോളിവുഡ് സുന്ദരിയാണ് സോനം കപൂര്‍. താരത്തിന്റെ ഒരു ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ ചര്‍ച്ച ആയിരിക്കുന്നത്. യാത്രയ്ക്ക് വേണ്ടി ഊബര്‍ ടാക്‌സി കാറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി ആയിരുന്നു സോനം കപൂര്‍ രംഗത്ത് എത്തിയത്. ലണ്ടനില്‍ വെച്ച് ഊബര്‍ യാത്രയില്‍ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം ആണ് നടി ട്വീറ്റിലൂടെ പങ്കുവെച്ചത്. ലണ്ടനില്‍ വെച്ച് യാത്രക്ക് വേണ്ടി ഊബര്‍ ടാക്‌സി തെരഞ്ഞെടുത്ത തനിക്ക് മോശമായ അനുഭവം ആണ് ഉണ്ടായത് എന്നും വിദേശത്ത് യാത്ര ചെയ്യാന്‍ കഴിവതും പൊതു ഗതാഗത സംവിധാനങ്ങളോ മാര്‍ഗങ്ങലോ ഉപയോഗിക്കണം എന്നും സോനം ട്വീറ്റ് ചെയ്തു.

‘സുഹൃത്തുക്കളെ, എനിക്ക് ലണ്ടനിലെ ഊബര്‍ യാത്രക്ക് ഇടെ പേടിപ്പെടുത്തുന്ന ഒരു അനുഭവം ഉണ്ടായി. നല്ലപോലെ കരുതിയിരിക്കൂ. കഴിയുമെങ്കില്‍ പൊതുഗതാഗത സൗകര്യം തന്നെ ഉപയോഗപ്പെടുത്തൂ. ഞാനാകെ അസ്വസ്ഥയാണ്..’ – സോനം ട്വീറ്റ് ചെയ്തു. സോനത്തിന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടതോടെ സംഭവിച്ചത് എന്തെന്ന് തിരക്കി പലരും രംഗത്തെത്തി. ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ അടക്കമുള്ള സിനിമ താരങ്ങള്‍ കാര്യം തിരക്കി രംഗത്ത് എത്തിയതോടെ സോനം സംഭവം വിശദമാക്കി.

Loading...

താന്‍ വിളിച്ച ഊബര്‍ ടാക്സിയുടെ ഡ്രൈവര്‍ സമനില തെറ്റിയ പോലെ ആയിരുന്നു. അയാള്‍ അലറി വിളിക്കുക ആയിരുന്നു. അയാളുടെ പെരുമാറ്റം കണ്ട് ഞാനാകെ വിരണ്ടു പോയെന്നും സോനം പറഞ്ഞു. സോനത്തിന്റെ ട്വീറ്റ് വൈറലായതോടെ ഊബര്‍ നടിയോട് ക്ഷമാപണം നടത്തി ട്വീറ്റ് ചെയ്തു. നടിയ്ക്ക് ഉണ്ടായ മോശം അനുഭവത്തില്‍ ഇ മെയില്‍ ഐ ഡി സഹിതം ഒരു പരാതി എഴുതി തരുമോ എന്നും കര്‍ശന നടപടി സ്വീകരിക്കാമെന്നും ട്വീറ്റിലുണ്ട്.

അതേ സമയം ഈ മാസം ആദ്യം സോനം കപൂര്‍ ബ്രിട്ടീഷ് എയര്‍വൈസിന് എതിരെ പരാതിയുമായി രംഗത്ത് എത്തിയിരുന്നു. രണ്ട് തവണ ബ്രിട്ടീഷ് എയര്‍വെയ്സില്‍ നിന്നും ലഗേജ് നഷ്ടമായതിനെ തുടര്‍ന്നാണ് സോനം കമ്പനിക്ക് എതിരെ പരസ്യ പ്രതികരണവുമായി രംഗത്ത് എത്തിയത്. ഞാന്‍ പഠിക്കേണ്ടത് പഠിച്ചു ഇനി യാത്രയ്ക്ക് ബ്രിട്ടീഷ് എയര്‍വൈസ് ഉപയോഗിക്കില്ല എന്ന് ആയിരുന്നു സോനം പ്രതികരിച്ചത്.

2018 മെയ്‌ലാണ് സോനം കപൂര്‍ വിവാഹിത ആകുന്നത്. ബിസിനസ് കാരനായ ആനന്ദ് അഹൂജയാണ് സോനത്തിന്റെ ഭര്‍ത്താവ്. സോനത്തിന്റെ ബാന്ദ്രയിലുളള ഹെറിറ്റേജ് ബംഗ്ലാവ് റോക്ഡാലേയില്‍ വച്ച് സിഖ് മതാചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. സിഖ് ആചാരപ്രകാരമായിരുന്നു ചടങ്ങുകള്‍. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്താലും ചടങ്ങ് ശ്രദ്ധേയമായിരുന്നു. ബോണി കപൂര്‍, മക്കളായ ജാന്‍വി, ഖുഷി, ആര്‍ജുന്‍, അന്‍ഷൂല കപൂര്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, രണ്‍വീര്‍ സിങ്, ആമിര്‍ ഖാന്‍, അമിതാഭ് ബച്ചന്‍, റാണി മുഖര്‍ജി തുടങ്ങിയവരുടെ സാന്നിധ്യമുണ്ടായിരുന്നു.