സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീ ഗംഗാറാം ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച വൈകപുന്നേരത്തോടെയാണ് ന്യൂഡല്‍ഹിയിലെ ആശുപത്രിയില്‍ സോണിയയെ പ്രവേശിപ്പിച്ചത്.

അതേസമയം, സോണിയ ഗാന്ധി പതിവ് പരിശോധനകള്‍ക്കാണ് എത്തിയതെന്ന് ആശുപത്രി ചെയര്‍മാന്‍ ഡോ. ഡി.എസ് റാണ പറഞ്ഞു. ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു.

Loading...

വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ സോണിയ ഈ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അതിനിടെ, കോണ്‍ഗ്രസ് രാജ്യസഭാംഗങ്ങളുടെ യോഗം വ്യാഴാഴ്ച സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നിരുന്നു. യോഗത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അടക്കമുള്ളവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തിരുന്നു.