ന്യൂഡല്‍ഹി : സോണിയ ഗാന്ധിക്ക് ഭാരത രത്‌ന നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രംഗത്ത്. സോണിയ ഗാന്ധിക്കും, ബഹുജന്‍ സമാജ് പാര്‍ട്ടി മേധാവി മായാവതിക്കും ഭാരത രത്ന നല്‍കണമെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറിയും, ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സ്ത്രീ ശാക്തീകരണത്തിന് വളരെയധികം സംഭാവനകള്‍ നല്‍കിയ വ്യക്തിത്വങ്ങളാണ് സോണിയ ഗാന്ധിയും, മായാവതിയും . നിങ്ങള്‍ക്ക് അവരുടെ രാഷ്ട്രീയത്തോട് യോജിക്കുകയോ, വിയോജിക്കുകയോ ചെയ്യാം .
എന്നാല്‍ സോണിയ , ഇന്ത്യന്‍ സ്ത്രീകളെ അന്തസ്സിന്റെയും,ബഹുമാനത്തിന്റെയും, പൊതുസേവനത്തിന്റെയും പുതിയ ഉയരത്തിലേക്ക് എത്തിച്ചുവെന്ന വസ്തുത നിങ്ങള്‍ക്ക് തള്ളിക്കളയാനാവില്ല,” ഹരീഷ് റാവത്ത് ട്വീറ്റില്‍ കുറിച്ചു .”അതുപോലെ, മായാവതി അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും ചൂഷണം ചെയ്യപ്പെട്ടവര്‍ക്കും വേണ്ടി പോരാടിയിട്ടുണ്ട്, കൂടാതെ ഇത്തരക്കാരില്‍ ആത്മബോധം വളര്‍ത്തുകയും ചെയ്തു. അതുകൊണ്ട് ഈ വര്‍ഷം ഭാരതരത്‌ന നല്‍കി ഇവരെ കേന്ദ്ര സര്‍ക്കാര്‍ ബഹുമാനിക്കണം, ‘ മറ്റൊരു ട്വീറ്റില്‍ ഹരീഷ് റാവത്ത് കുറിച്ചു.