സോണിയാ അഗര്‍വാള്‍:യോജിച്ചയാളെ കണ്ടെത്തിയാല്‍ വിവാഹിതയാകു

സോണിയാ അഗര്‍വാള്‍ അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയ രംഗത്തേക്ക് മടങ്ങിയെത്തിരിക്കുകയാണ് ഇപ്പോള്‍. ഹാസ്യ താരം വിവേക് നായകനായ പാലക്കാട്ട് മാധവന്‍ എന്ന ചിത്രത്തിലൂടെയാണ് നടി മടങ്ങിവരവ് നടത്തിയത്. തിയേറ്ററില്‍ മോശമല്ലാത്ത പ്രതികരണം നേടുന്ന ചിത്രത്തില്‍ സോണിയ അഗര്‍വാളിന്റെ പ്രകടനവും കയ്യടി നേടുകയാണ്.

ചിത്രത്തിന്റെ വിജയത്തിന്റെ സന്തോഷത്തിലാണ് താനെന്ന് പറഞ്ഞ നടി യോജിച്ചയാളെ കണ്ടെത്തിയാല്‍ ഇനിയൊരു വിവാഹത്തെ പറ്റി ചിന്തിക്കുമെന്നുമാണ് ഇപ്പോള്‍ വ്യക്തമാക്കി യിരിക്കുന്നത്. ഒറ്റയ്ക്കുള്ള ജീവിതത്തില്‍ ഞാന്‍ സന്തോഷവതിയാണ്. പക്ഷേ എന്നോടു അടുപ്പമുള്ളവരും ആരാധകരുമൊക്കെ എന്റെ രണ്ടാം വിവാഹത്തെ കുറിച്ച്‌ ചോദിക്കുന്നുണ്ട്.

sonia-agarwal-pictures-0321_400x600എന്നെ മനസ്സിലാക്കുകയും എന്റെ ജോലിയെ പരിഗണിക്കുകയും ചെയ്യുന്ന ആളെ കണ്ടുമുട്ടിയാല്‍ തീര്‍ച്ചയായും ഞാന്‍ വീണ്ടും വിവാഹിതയാകുമെന്നും നടി പറഞ്ഞു.