ഉത്രയ്ക്ക് രണ്ട് തവണയും ഉറക്കഗുളിക നല്‍കി; രണ്ടാം തവണ ഡോസ് കൂട്ടി ജ്യൂസില്‍ ചേര്‍ത്തു

ഉത്രയ്ക്ക് ഭര്‍ത്താവ് സൂരജ് ഉറക്കഗുളിക നല്‍കിയിരുന്നതായി പൊലീസ് കണ്ടെത്തി. പായസത്തിലും പഴച്ചാറിലും ഉറക്കഗുളിക പൊടിച്ചു ചേര്‍ത്തതായി പ്രതി മൊഴി നല്‍കി. പാമ്ബ് കടിയേറ്റ രണ്ട് തവണയും ഇങ്ങനെ മരുന്ന് നല്‍കിയിരുന്നു. അടൂരിലെ ഒരു കടയില്‍ നിന്നാണ് ഇതിനായി മരുന്ന് വാങ്ങിയത്. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ പൊലീസിന് ലഭിച്ചു.

മാര്‍ച്ച്‌ രണ്ടിനാണ് ഉത്രയ്ക്ക് ആദ്യം പാമ്ബ് കടിയേറ്റത്. അണലിയെ കൊണ്ട് കടിപ്പിക്കുന്നതിന് മുന്‍പ് വീട്ടിലുണ്ടാക്കിയ പായസത്തില്‍ സൂരജ് ഉറക്ക ഗുളിക ചേര്‍ത്തു ഉത്രയെ കുടിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് പാമ്ബിനെ കൊണ്ട് ഉത്രയെ കടിപ്പിച്ചത്. എന്നാല്‍ അസഹ്യമായ വേദനയില്‍ യുവതി നിലവിളിച്ചു കൊണ്ട് എഴുന്നേറ്റു. പിന്നീട് മെയ് ആറിന് രണ്ടാം തവണയും സൂരജ് പാമ്ബിനെ കൊണ്ട് കടിപ്പിച്ചു. മരുന്ന് ഡോസ് കൂട്ടി ജ്യൂസില്‍ ചേര്‍ത്താണ് അന്ന് നല്‍കിയത്. അതിന് ശേഷം മൂര്‍ഖന്‍ പാമ്ബിനെ ഉപയോഗിച്ചു രണ്ട് തവണ കടിപ്പിച്ചു.

Loading...

ഉത്രയുടെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിലും പാമ്ബ് കടിയേറ്റാണ് മരണമെന്ന് വ്യക്തമാക്കിയിരുന്നു. വിഷാംശം നാഡിവ്യൂഹത്തിനെ ബാധിച്ചതാണ് മരണത്തിന് കാരണമായത്. ഇടത് കൈയ്യില്‍ രണ്ട് തവണ പാമ്ബ് കടിയേറ്റിട്ടുണ്ട്.

ഏതാനും ദിവസം മുന്‍പാണ്, പാമ്ബ് കടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ വീണ്ടും പാമ്ബ് കടിച്ച്‌ മരിച്ച ഉത്രയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്. ഭര്‍ത്താവായ സൂരജ് വീണ്ടും വിവാഹം കഴിക്കുന്നതിനും ഭാര്യയുടെ സ്വത്ത് കൈവശപ്പെടുത്തുന്നതിനുമായിട്ടാണ് പാമ്ബിനെ കൊണ്ട് ഉത്രയെ കടിപ്പിച്ച്‌ കൊന്നതെന്ന് പൊലീസിനോട് സമ്മതിക്കുകയായിരുന്നു. ഇയാള്‍ക്ക് പാമ്ബ് കൈമാറിയ ആളെ അടക്കം അറസ്റ്റ് ചെയ്തിരുന്നു.

ഇതേ തുടര്‍ന്ന് സ്ത്രീധന പീഡനത്തിനെതിരെ സൂരജിനും കുടുംബത്തിനുമെതിരെ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ഗാ​ര്‍ഹി​ക പീ​ഡ​ന നി​രോ​ധ​ന നി​യ​മം, സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മം എ​ന്നീ വകു​പ്പു​ക​ള്‍ ചേ​ര്‍ത്താ​ണ് കേ​സെ​ടു​ത്തത്​.