മഹീന്ദ്ര വണ്ടി വാങ്ങി മുടിഞ്ഞ് പോയവർ ഇതാ, പൊളിച്ചടുക്കൂ കള്ള നാണയങ്ങളേ

വണ്ടി വാങ്ങി മുടിയുന്ന മനുഷ്യര്‍. മഹീന്ദ്രയുടെ വണ്ടി വാങ്ങി ജീവിതം മുടിഞ്ഞവര്‍ ഇതാ. കണ്ണു തുറന്ന് കാണുക. ഇത് ആഢംബര വാഹനം എടുത്തവരല്ല, യാത്രാ വാഹനം എടുത്തവരല്ല. ജീവിക്കാന്‍ ഒരു ഗതിക്ക് വേണ്ടി ഓട്ടോ റിക്ഷാ ക്കാരും ടാക്‌സി ഓടിക്കുന്നവരുമാണ്. അതിനാല്‍ ഈ ജനം പറയുന്നു മഹീന്ദ്രയുടെ വണ്ടി വാങ്ങി ജീവിതം കുട്ടിചോറായ കൂലി പണിക്കാരാണിവര്‍. സാധാരണക്കാരാണ് ഇവര്‍. പണക്കാരല്ല ഈ വാഹനം ഓടിക്കുന്നത്. ഗുഡ്‌സ് ഓട്ടോക്കാരുടെ ജീവിതം ഇതാ നശിപ്പിച്ച വഴിയില്‍ കിടക്കുന്ന ഈ വണ്ടി കാണൂ. ഇതാ പട്ടിണി പാവങ്ങള്‍ കരയുന്നു.ആ പാവം മനുഷ്യരുടെ വിലാപം ലോകത്തിനു മുന്നിലേക്ക് ഇതാ സൂരജ് പാലാക്കാരന്‍ എത്തിക്കുന്നു

മഹീന്ദ്ര ഓട്ടോയും ഗുഡ്‌സ് ഓട്ടോയും എടുത്ത് മുടിയുന്നവര്‍ കരയുന്നവര്‍ രാജ്യം മുഴുവന്‍ ഉണ്ട്. വണ്ടി 40000 കിലോമീറ്റര്‍ ആകുമ്പോള്‍ വഴിയില്‍ കിടക്കുകയാണ്. പാര്‍ട്‌സ് കിട്ടുന്നില്ല. നന്നാക്കാന്‍ കൊടുത്താല്‍ ആഴ്ച്ചകള്‍ എടുക്കും ഒന്ന് നന്നാകാന്‍. നന്നാക്കി ഇറക്കിയാല്‍ പോകുന്ന വഴിയില്‍ തന്നെ വീണ്ടും വണ്ടി കട്ടപുറത്താകും. ഓട്ടോ ഡ്രൈവര്‍മാരാണ് ഇതെല്ലാം അനുഭവിക്കുന്നത്. ഇവര്‍ക്ക് സഹായത്തിനു ആരും ഇല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയും, സന്മ്ഘടനകളും ഒന്നും ഇല്ല. എവിടെ പോയി തൊഴിലാളി സ്‌നേഹം പറയുന്ന സംഘടനകള്‍. ഈ പാവം ഓട്ടോ തൊഴിലാളികള്‍ക്കെല്ലാം ട്രേഡ് യൂണ്യനുകള്‍ ഉണ്ട്. എന്നാല്‍ അവരാരും ഈ വാഹന കൊള്ളക്കെതിരെ പറയുന്നില്ല. മാധ്യമങ്ങളും ചാനലുകളും അനങ്ങുന്നില്ല. മാധ്യമങ്ങള്‍ക്കും ചാനലുകള്‍ക്കും മഹീന്ദ്ര കോര്‍പ്പറേറ്റ് ഭീമന്‍ ഓക്കാനിച്ച് നല്കുന്ന പരസ്യ കാശ് മാത്രം മതി. മഹീന്ദ ഓട്ടോ ഓടിച്ച് അരി വാങ്ങിക്കുന്നവന്റെ കണ്ണീരും വിലാപവും ഒരു ചാനലുകാര്‍ക്കും വേണ്ട.

Loading...