ഉത്ര വധക്കേസിൽ കുറ്റം നിഷേധിച്ച് സൂരജ്!

ഉത്ര വധകേസില്‍ കുറ്റപത്രം കോടതിയില്‍ വായിച്ചു കേള്‍പ്പിച്ചതിന് പിന്നാലെ കുറ്റം നിഷേധിച്ചു ഒന്നാം പ്രതിയും ഉത്രയുടെ ഭർത്താവുമായ സൂരജ്. കൂടാതെ സൂരജ് നൽകിയിരുന്ന ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു. നേരുത്തെ മാധ്യമങ്ങളോട് കുറ്റം സമ്മതിച്ച സൂരജ് കേസ് കോടതിയിൽ എത്തിയപ്പോഴാണ് കുറ്റം നിഷേധിച്ചത്.

കേസിൽ പ്രതികളായ സൂരജ്, സൂരജിന് പാമ്ബ് നല്‍കിയ സുരേഷ് എന്നിവരെ അടൂര്‍ പറക്കോടുള്ള വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ്സൂരജ് കുറ്റം സമ്മതിച്ചത്. കുറ്റം സമ്മതിച്ചത് മാത്രമല്ല മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരയുകയും ചെയ്തിരുന്നു. ചില പ്രശ്നങ്ങളെ ചൊല്ലി ഉത്രയും കുടുംബവും തന്നിൽ നിന്നും വിവാഹമോചനം വേണമെന്ന് ആവിശ്യപെട്ടപ്പോൾ ആണ് തനിക്ക് ഇങ്ങനെ ചെയ്യാൻ തോന്നിയതെന്നും എല്ലാം ചെയ്‌തത്‌ താൻ ആണെന്നുമായിരുന്നു സൂരജ് അന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്. എന്നാൽ കോടതിയിൽ കേസ് എത്തിയപ്പോൾ സൂരജ് തന്റെ നിലപാട് മാറ്റുകയും കുറ്റം ചെയ്തത് താൻ അല്ല എന്ന് പറയുകയും ആയിരുന്നു.

Loading...

കേസിന്റെ വിചാരണ ഡിസംബർ 1 നു ആണ് ആരംഭിക്കുക. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി 6 ന്റേതാണ് ഉത്തരവ്. മകൾക്ക് നീതി ലഭിക്കുന്നതിനായി ഏതറ്റം വരെയും പോകുമെന്നാണ് ഉത്രയുടെ മാതാപിതാക്കൾ പറഞ്ഞത്.