ഉത്രയുടെ കൊലപാതകം; സൂരജിന്റെ അമ്മ പറയുന്നത് ഇങ്ങനെ

കൊല്ലം: അഞ്ചലില്‍ യുവതിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സൂരജ് തന്നെയാണ് പ്രതിയെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ സൂരജിന്റെ അമ്മയുടെ പ്രതികരണം പുറത്തുവന്നു. മകന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. മകനും ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. പാമ്പ് പിടുത്തക്കാര്‍ നേരത്തെയും വീട്ടില്‍ വന്നിട്ടുണ്ടെന്നും വീട്ടുപറമ്പില്‍ നിന്നും പാമ്പുകളെ കിട്ടിയിട്ടുണ്ടെന്നും അമ്മ പറയുന്നു. എന്നാല്‍ ഉത്രയുടെ കുടുംബത്തിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് ഇവര്‍ വ്യക്തമാക്കിയത്. സ്വര്‍ണവും പണവും ചോദിച്ച് ബുദ്ധിമുട്ടിച്ചുവെന്ന പരാതിയോട് പ്രതികരിക്കാനില്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വസ്തുത പുറത്ത് വരട്ടെയെന്നും മാതാപിതാക്കള്‍ വ്യക്തമാക്കുന്നു.

ഉത്രയെക്കൊലപ്പെടുത്തുന്നതിന്‌ അണലിയെ ഉപയോഗിച്ച് കൊല്ലാനുള്ള ആദ്യ ശ്രം വിഫലമായപ്പോൾ രണ്ടാമത് മൂർഖൻ പാമ്പിനെ10000 രൂപക്ക് വാങി.ഉത്രയെ ഒഴിവാക്കി മറ്റൊരു വിവാഹത്തിലൂടെ കൂടുതൽ സ്ത്രീധനം ലക്ഷ്യമിട്ടാണ് ഉത്രയെ കൊന്നതെന്ന് പോലീസ് നിഗമനം.ഇയാൾ കുറ്റം സമ്മതിച്ചതായാണ് സൂചന.ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതെന്ന രക്ഷിതാക്കളുടെ ആരോപണം ശരിയെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.ഫെബ്രുവരി 26 നാണ് സൂരജ് കൊല്ലം പരവൂർ സ്വദേശി സുരേഷിന്റെ പക്കൽ നിന്ന് അണലിയെ വാങുന്നത്,മാർച്ച് രണ്ടു വരെ ഇയാൾ പാമ്പിനെ കുപ്പിയിലാക്കി സൂക്ഷിച്ചു.

Loading...

മാർച്ച് രണ്ട് രാത്രിയിൽ ഇയാൾ അണലിയെ കൊണ്ട് ഉത്രയെ കടിപ്പിച്ചു.മാർച്ച് 22 ന് ആശുപത്രിയിൽ നിന്ന് നേരെ അഞ്ചൽ ഏറത്തെ ഉത്രയുടെ വീട്ടിലെത്തി ഇതിനിടെ ഇയാൾ സുരേഷിനോട് മൂർഖൻ പാമ്പ് വേണമെന്നാവശ്യപ്പെട്ടു.മാർച്ച് 24 ന് പാമ്പുമായി സുരേഷ് ഏനാത്ത് എത്തി,10000 രൂപ നൽകി സൂരജ് പാമ്പിനെ വാങി ഉത്രയുടെ വീടിന്റെ മുകളിൽ വിറകിനടിയിൽ സൂക്ഷിച്ചു.മാർച്ച് 5 ന് ഉത്രയുടെ രക്ഷിതാക്കൾ ആശുപത്രിയിൽ പോയ തക്കം നോക്കി ഇയാൾ പാമ്പിനെ ഇയാളുടെ ബാഗിലാക്കി കിടപ്പുമുറിയിലെ കട്ടിലിനടിയിൽ ഒളിപ്പിച്ചു.മാർച്ച് 6 ന് രാത്രിയിൽ സൂരജ് പ‌ാമ്പിനെ പുറത്തെടുത്ത് ഉത്രയെ കടിപ്പിച്ചു പക്ഷെ പ‌മ്പിനെ ഇയാൾക്ക് പിടികൂടാൻ ആയില്ല പാമ്പ് അലമാരക്ക