ഉത്രയെ കൊന്നത് താന്‍ തന്നെയാണ്;മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് സൂരജ്

അടൂര്‍: കേരളക്കരെയാകെ ഞെട്ടിച്ച കൊലപാതകമായിരുന്നു കൊല്ലം അഞ്ചലില്‍ ഉത്രയെന്ന യുവതിയെ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം. സ്വത്തിന് വേണ്ടിയാണ് ഭര്‍ത്താവ് അത് ചെയ്തത് എന്ന വാര്‍ത്ത തുടക്കം മുതല്‍ പുറത്ത് വരികയും ചെയ്തിരുന്നു. ഭര്‍ത്താവും ഒന്നാംപ്രതിയുമായ സൂരജാണ് അത് ചെയ്തതെന്ന വ്യക്തമായ തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.

എന്നാല്‍ സൂരജ് മാധ്യമങ്ങള്‍ക്ക് മുന്നിലടക്കം പറഞ്ഞിരുന്നത് പൊലീസ് തന്നെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് സമ്മതിപ്പിച്ചതാണെന്നും താനല്ല ഉത്രയെ കൊന്നത് എന്നുമായിരുന്നു. ഒടുവില്‍ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത് താനാണെന്ന് മരിച്ച ഉത്രയുടെ ഭര്‍ത്താവ് സൂരജ് സമ്മതിച്ചിരിക്കുകയാണ്. താന്‍ തന്നെയാണ് ഉത്രയെ കൊന്നതെന്ന് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് സൂരജ് തുറന്ന് പറഞ്ഞത്. ജാറില്‍ കൊണ്ടുവന്ന പാമ്പിനെ കിടക്കയില്‍ ഇട്ടെങ്കിലും ഉത്രയെ കൊത്തിയിരുന്നില്ല.

Loading...

പിന്നീട് ഉത്രയുടെ ഇടത് കൈ പാമ്പ് കൊണ്ടുവന്ന ജാര്‍ കൊണ്ട് സൂരജ് പൊക്കി, ഈ സമയത്താണ് പാമ്പ് കൊത്തിയതെന്ന് ഉത്ര കൊലപാതകക്കേസിലെ മുഖ്യപ്രതിയായ സൂരജ് മുമ്പ് മൊഴി നല്‍കിയിരുന്നു.മാര്‍ച്ച് രണ്ടിന് ഉത്രയെ അണലിയെ കൊണ്ടു കടിപ്പിച്ചെന്ന് സൂരജ് വനം വകുപ്പിനോടും സമ്മതിച്ചിട്ടുണ്ട്. അടൂരിലെ വീട്ടിലെത്തിയാണ് പാമ്പ് പിടുത്തക്കാരന്‍ സുരേഷ് പാമ്പിനെ കൈമാറിയത്.