വികലാംഗനായ പിതാവിന്റെയും രോഗിയായ മാതാവിന്റേയും 16 കാരിയെ മകളെ 24 കാരിയായ ബന്ധു സ്ഥിരമായി കൂട്ടിക്കൊണ്ടുപോയി സമ്പന്നർക്ക് കാഴ്ച വെച്ചത് സൂര്യനെല്ലി കേസിനേക്കാൾ ഞെട്ടിപ്പിക്കുന്ന തരത്തിൽ

ആലപ്പുഴ: വികലാംഗനായ പിതാവിന്റെയും രോഗിയായ മാതാവിന്റേയും 16 കാരിയെ മകളെ 24 കാരിയായ ബന്ധു സ്ഥിരമായി കൂട്ടിക്കൊണ്ടുപോയി സമ്പന്നർക്ക് കാഴ്ച വെച്ചത് സൂര്യനെല്ലി കേസിനേക്കാൾ ഞെട്ടിപ്പിക്കുന്ന തരത്തിൽ. നാട്ടുകാര്‍ ചേര്‍ന്ന് കൂട്ടിക്കൊടുപ്പുകാരിയെ പിടിച്ചു വെച്ച് പോലീസിൽ ഏൽപ്പിച്ചതോടെയാണ് ഞെട്ടിപ്പിക്കുന്ന പീഡനത്തിന്റെ ചുരുളഴിഞ്ഞത്.

യുവതിയെ പീഡിപ്പിച്ചവരുടെ പേരു വിവരങ്ങള്‍ പുറത്തു വന്നപ്പോള്‍ ആലപ്പുഴയിലെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെട്ടിട്ടുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ബന്ധു പുന്നപ്ര സ്വദേശി ആതിരയെയാണ് (24) നോര്‍ത്ത് പൊലീസ് അറസ്റ്റുചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബന്ധുവായ യുവതി ടൂറിസം കേന്ദ്രങ്ങളിലെത്തിച്ച്‌ പലര്‍ക്കും കാഴ്ചവച്ചതായാണ് പെൺകുട്ടിയുടെ മൊഴി.

ടൂറിസം കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പെണ്‍കുട്ടിയെ സമ്പന്നര്‍ക്ക് ഇടനിലക്കാരി കാഴ്ച വെച്ചിരുന്നത്. പോലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ക്ക് തന്നെ കാഴ്ചവച്ചതായി പെണ്‍കുട്ടി പോലീസിനോടു പറഞ്ഞു.പോലീസുദ്യോഗസ്ഥന്‍ മാരാരിക്കുളത്തെ റിസോര്‍ട്ടില്‍വച്ച്‌ മദ്യം നല്‍കിയശേഷം പീഡിപ്പിച്ചെന്ന പെൺകുട്ടി മൊഴി നൽകി.

അന്വേഷണം തുടരുമ്പോള്‍ കൂടുതല്‍ ഉന്നതര്‍ കുടുങ്ങുമെന്നാണ് കിട്ടുന്ന സൂചനകള്‍. ഹൌസ് ബോട്ടിലും പീഡനം നടന്നിട്ടുള്ളതായാണ് വിവരം. ഇതിനിടെ നാര്‍കോട്ടിക് സെല്‍ വിഭാഗത്തിലെ സീനിയര്‍ പോലീസ് ഓഫീസറായ ആലപ്പുഴ സ്വദേശി നെല്‍സണെ സസ്പെന്‍ഡു ചെയ്തു. ഇയാൾ ഒളിവിലാണ്.