ടിക് ടോക് താരസുന്ദരി സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി;വൈറലായി ഫോട്ടോകള്‍

ടിക് ടോക്കിലെ താരസുന്ദരി സൗഭാഗ്യ വെങ്കിടേഷിനെ നമുക്കെല്ലാവര്‍ക്കും സുപരിചിതമാണ്. മറ്റൊരു പരിചയപ്പെടുത്തലിന്റെയും ആവശ്യമില്ല സൗഭാഗ്യയെക്കുറിച്ച്. അഭിനയത്തിലും നൃത്തത്തിലും തിളങ്ങി നിന്ന സൗഭാഗ്യയുടെ കുടുംബം മുഴുവന്‍ കലാപരമായി തിളങ്ങിക്കൊണ്ടിരിക്കുകയാണ്. നടിയും നര്‍ത്തകിയുമായ താര കല്ല്യാണിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹമായിരുന്നു ഇന്ന്. ഗുരുവാഹൂര്‍ ക്ഷേത്ത്രതില്‍ വെച്ച് വളരെ ലളിതമായിട്ടായിരുന്നു ചടങ്ങുകള്‍ എല്ലാം നടന്നത്.

ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ചടങ്ങിനെത്തിയിരുന്നു. വിവാഹത്തിന്റെ വീഡിയോകളും ചിത്രങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.ഇപ്പോഴിതാ, വിവാഹത്തിന് മുന്നോടിയായി വരനേയും വധുവിനേയും ആനയിക്കുന്ന ചടങ്ങില്‍ അതിഥികള്‍ക്ക് മുന്നില്‍ താരകല്യാണ്‍ സംസാരിക്കുന്നതിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ വെെറലാണ്. അര്‍ജുനെപ്പോലൊരാളെ മകളുടെ ഭര്‍ത്താവായി ലഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് താര കല്യാണ്‍ പറഞ്ഞു.”അര്‍ജുനെപ്പോലൊരാളെ മകളുടെ ഭര്‍ത്താവായി ലഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്.

Loading...

വിദ്യാര്‍ഥിയായിരുന്നു അര്‍ജുന്‍. ഒരിക്കല്‍ മറ്റൊരു കുട്ടി ചെയ്ത വികൃതിയ്ക്ക് ഞാന്‍ അവനെ വല്ലാതെ ചീത്ത പറഞ്ഞു. സാധാരണ അദ്ധ്യാപികമാര്‍ വഴക്ക് പറഞ്ഞാല്‍ കുട്ടികള്‍ ഭയം കാരണം പ്രതികരിക്കില്ല. എന്നാല്‍ അര്‍ജുന്‍ അങ്ങനെ ആയിരുന്നില്ല. വഴക്ക് കേട്ടതിന് ശേഷം അര്‍ജുന്‍ മിണ്ടാതിരുന്നില്ല. അവന്‍ എന്റെ അടുത്ത് വന്ന് പറഞ്ഞു. ടീച്ചര്‍ അത് ചെയ്തത് ഞാനല്ല പിന്നെ എന്തിനാണ് എന്നെ വഴക്ക് പറഞ്ഞത്. അര്‍ജുന്റെ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത വിഷമം തോന്നി. എന്നെ തിരുത്തിയ കുട്ടിയാണ്. എന്റെ മകളെ ഞാന്‍ സന്തോഷത്തോടെ ഏല്‍പ്പിക്കുന്നു”- താര പറഞ്ഞു. സൗഭാഗ്യയെ അർജുന് അല്ലാതെ ലോകത്ത് വേറാർക്കും കൊടുക്കില്ലെന്നും നിറകണ്ണോടെ താര പറഞ്ഞു.

രാജാറാമിന്റെയും താരാ കല്യാണിന്റെയും മകൾ കൂടിയാണ് സൗഭാഗ്യ. ടിക്‌ടോക്കിൽ അമ്മ താരാ കല്യാണും മകൾക്കൊപ്പം എത്താറുണ്ട്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ മാസമായിരുന്നു നടന്നത്.ഡബ്മാഷിലെ അവതരണ രീതിയാണ് സൗഭാഗ്യയ്ക്ക്പ്രേക്ഷക ശ്രദ്ധ നേടികൊടുത്തത്. ലേഡി സലീം കുമാർ എന്ന വിളിപ്പേരും സൗഭാഗ്യ ഇതിനോടകം നേടി കഴിഞ്ഞിട്ടുണ്ട്. സലീം കുമാറിന്റെ കിടിലൻ കോമഡി സീനുകളാണ് പ്രധാനമായും സൗഭാഗ്യ അവതരിപ്പിക്കുന്നത്

സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഡബ്മാഷിൽ ഡയലോഗ് പ്രസന്റേഷനോടൊപ്പം തന്നെ മേക്കപ്പും ലുക്കും ഒക്കെ കൃത്യമായി ചെയ്തതിനു ശേഷമാണു വീഡിയോ ചിത്രീകരിക്കുന്നത്. അത് തന്നെയാണ് ചുരുങ്ങിയ സമയം കൊണ്ട് താരം ശ്രദ്ധിക്കപ്പെട്ടതും.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രാവിലെ 9 ന് നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തമിഴ് ബ്രാഹ്മണ ആചാര പ്രകാരമായിരുന്നു വിവാഹം.സൗഭാഗ്യയുടെ വീഡിയോകളിലൂടെയാണ് അര്‍ജുനും ശ്രദ്ധ നേടുന്നത്. ഇരുവരും 2 വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വെച്ചുള്ള ഇരുവരുടേയും ചിത്രം പങ്കുവെച്ച്‌ കൊണ്ട് ഇവിടെയാണ് എല്ലാം തുടങ്ങിയതെന്ന് താരം കുറിച്ചതോടെയാണ് പ്രണയം പുറത്തറിയുന്നത്.മാത്രമല്ല ഇവരുടെ പ്രീവെഡ്ഡിങ് ഷൂട്ടും വിവാഹക്ഷണക്കത്തും ഇന്‍സ്റ്റഗ്രാമിലൂടെ കഴിഞ്ഞ ദിവസം താരം പങ്കുവച്ചിരുന്നു.