പാണ്ടിപ്പടയിൽ കൊച്ചിൻ ഹനീഫയ്ക്ക് മുന്നിൽ വന്ന മയിൽ ഞാനായിരുന്നു: സൗബിൻ ഷാഹിർ

മലയാളത്തിലെ ന്യൂജെൻ സിനിമകളിലെ ഒഴിച്ചു കൂടാനാവാത്ത ഒരു ഘടകമായി മാറിയിരിക്കുകയാണ് സൗബിൻ ഷാഹിർ. മികച്ച കഥാപാത്രങ്ങൾ കൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ താരം വൻ പ്രേക്ഷക പ്രീതിയാണ് നേടിയത്. അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടാണ് സൗബിൻ സിനിമയിലേക്ക് എത്തിച്ചേർന്നത്. ക്രോണിക് ബാച്ചിലർ എന്ന സിനിമയിൽ കൂടിയാണ് സൗബിൻ സിനിമ രംഗത്തേക്ക് എത്തുന്നത്. സോബിന്റെ ബാപ്പ സിനിമയിൽ പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്നു. ബാപ്പയുടെ നിർദ്ദേശ പ്രകാരമാണ് സൗബിൻ ക്രോണിക് ബാച്ചിലരിൽ എത്തിയത്.

രാജീവ് രവിയുടെ അന്നയും റസൂലിലുമാണ് സൗബിൻ തന്റെ മുഖം കാണിക്കുന്നത്. തുടർന്ന് സൗബിനെ തേടി നിരവധി അവസരങ്ങൾ ആണ് എത്തിയത., പറവ എന്ന സിനിമയിൽ കൂടി സംവിധാനത്തിലേക്കും സൗബിൻ കടന്നതോടെ താരം വേറെ ലെവലായി എന്നാണ് ആരാധകർ പറയുന്നത്. ഇപ്പോൾ ഒരു രഹസ്യം സൗബിൻ തുറന്നു പറഞ്ഞിരിക്കുകയാണ്. ഒരു പക്ഷേ മലയാളികൾ ഇതുവരെ അറിയാത്ത ഒരു രഹസ്യം.

Loading...

അസിസ്റ്റന്റായി നിന്ന സിനിമയിൽ പല പാസിംഗ് ഷോട്ടുകളും താൻ ചെയ്തിട്ടുണ്ട്. തന്റെ മുഖമൊന്നും അതുവരെ സിനിമയിൽ കണ്ടിട്ടില്ലെന്നും പറയാൻ മടിയില്ല സൗബിന്. മലയാളത്തിലെ ഹിറ്റ് സിനിമ പാണ്ടിപ്പടയിൽ താൻ അത്തരം ഒരു വേഷം ചെയ്തിട്ടുണ്ട് എന്നാണ് സൗബിൻ വ്യക്തമാക്കുന്നത്. കൊച്ചിൻ ഹനീഫ പാണ്ടിപ്പട സിനിമയിൽ മയിലായി വരുന്ന ഒരു രംഗമുണ്ട്. അതിൽ ഹനീഫ ഇടക്ക് വെച്ച് മയിലിന്റെ തല വെച്ചിട്ട് ഓടുന്നുണ്ട് . ശേഷം അവസാനം വരെ താൻ ആണ് ആ മയിലായി അഭിനയിച്ചത് എന്ന് സൗബിൻ പറയുന്നു. ഇപ്പോളാണ് മയിലിന്റെ രഹസ്യം പ്രേക്ഷകർക്ക് മനസ്സിലായതും. സംസ്ഥാന ചലച്ചിത്ര ജേതാവ് കൂടിയാണ് സൗബിൻ, ചെറിയ വേഷങ്ങൾ ചെയ്ത് തുടങ്ങിയ താരം ഇപ്പോൾ നായക പദവിയിൽ എത്തി മിന്നുന്ന പ്രകടനമാണ് സൗബിൻ കാഴ്ചവെയ്ക്കുന്നത്.