‘അമ്പിളിയുടെ ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ വേദന സഹിക്കാനാകാതെ ഉഴിച്ചില്‍ നടത്തേണ്ട അവസ്ഥവരെയുണ്ടായി’; സൗബിന്‍ പറയുന്നു

 

ഗപ്പിക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത അമ്ബിളിയിലെ കഥാപാത്രമാവുക ശ്രമകരമായിരുന്നുവെന്ന് നടന്‍ സൗബിന്‍ ഷാഹിര്‍ പറയുന്നു. ചിത്രം മികച്ച പ്രതികരണങ്ങളുമായി മുന്നേറുമ്പോള്‍ ഷൂട്ടിങ്ങിന് ശേഷം പൂര്‍വ സ്ഥിതിയിലാവാന്‍ ഉഴിച്ചില്‍ വരെ നടത്തേണ്ടി വന്നിരുന്നു എന്നും താരം വെളിപ്പെടുത്തി.

Loading...

വളരെ ബലം പിടിച്ചാണ്  അമ്പിളിയുടെ നടത്തം. കൈകള്‍ ഇറുക്കി പിടിച്ച് കാലുകളെല്ലാം ബലം പിടിച്ചായിരുന്നു അമ്പിളിക്കായുള്ള ശരീരഭാഷ രൂപപ്പെടുത്തിയത്. കുറേ നേരം അങ്ങനെ ചെയതപ്പള്‍ ശരീരത്തിന് നല്ല വേദനയുണ്ടായിരുന്നു. ഇടക്ക് ഷൂട്ടിങിന് ഗ്യാപ് വരികയും ചെയ്തു. വീണ്ടും പുനരാരംഭിച്ചപ്പോള്‍ വീണ്ടും കഥാപാത്രമായി മാറാന്‍ പാടുപെട്ടു. ഒടുവില്‍ അമ്ബിളിയുടെ ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ വേദന സഹിക്കാനാവാതെ ഉഴിച്ചില്‍ നേത്തേണ്ട അവസ്ഥയായി. സൗബിന്‍ പറഞ്ഞു.

പുതുമുഖ താരം തന്‍വി റാം ആണ് ചിത്രത്തില്‍ നായികയായി എത്തിയത്. നസ്രിയയുടെ സഹോദരന്‍ നവീന്‍, ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്ബൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.