അസുഖം വന്നപ്പോൾ ചികിൽസിച്ച് ഭേദമാക്കിയ സിദ്ധനുമായി അവിഹിത ബന്ധമുണ്ടെന്ന് നാട്ടുകാർ പ്രചരിപ്പിച്ചതിൽ മനം നൊന്ത് പെണ്‍മക്കളോടൊപ്പം വീടുവിട്ടിറങ്ങി ;കോഴിക്കോട് നിന്നും കാണാതായി തിരികെയെത്തിയ വീട്ടമ്മയുടെ മൊഴി ഇങ്ങനെ…

ദുരൂഹ സാഹചര്യത്തില്‍ കാണാതായ വീട്ടമ്മയെയും മൂന്നു പെണ്‍മക്കളെയും 22 ദിവസങ്ങൾക്ക് ശേഷം തിരുവനന്തപുരത്ത് കണ്ടെത്തി. സിദ്ധനുമായി തനിക്ക് അവിഹിത ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ചതില്‍ മനംനൊന്താണ് താന്‍ വീട് വിട്ടിറങ്ങിയതെന്ന് കരിപ്പൂരില്‍ നിന്നും പെണ്‍മക്കളോടൊപ്പം കാണാതായ വീട്ടമ്മ ചോദ്യം ചെയ്യലിൽ പോലീസിനോട് വെളിപ്പെടുത്തി.

സൗദാബിയെയും മക്കളെയും കാണാതായതിന് പിന്നില്‍ കൊണ്ടോട്ടി പുളിയംപറമ്പിലെ സിദ്ധനുമായി ബന്ധമുണ്ടെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സൗദാബിക്ക് അസുഖം വന്നപ്പോള്‍ വീട്ടിലെത്തി ചികിത്സിച്ചിരുന്നതും വെള്ളം മന്ത്രിച്ചു നല്‍കിയതുമെല്ലാം സിദ്ധനായിരുന്നു. തുടര്‍ന്ന് പല തവണ സിദ്ധന്‍ യുവതിയുടെ വീട്ടില്‍ വന്നിരുന്നു. സിദ്ധനെ കാണാനായി യുവതി ചികിത്സാ കേന്ദ്രത്തിലേക്കും പോയിരുന്നു.

Loading...

തുടര്‍ന്ന് സിദ്ധനും സൗദാബിയും തമ്മിലുള്ള ഈ ബന്ധം ചില ബന്ധുക്കള്‍ സംസാര വിഷയമാക്കുകയും ഇതിനെ ചൊല്ലി പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്തിരുന്നു. ശേഷം സിദ്ധന്‍ സൗദാബിയുടെ വീട്ടിലേക്കുള്ള വരവ് നിര്‍ത്തി. എന്നാല്‍ ഇവര്‍ തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന രീതിയില്‍ സംസാരം പരന്നു. ഈ സാഹചര്യത്തില്‍ താന്‍ മനസിന് സമാധാനം കിട്ടുന്നതിനു വേണ്ടി തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇറങ്ങുകയായിരുന്നെന്ന് സൗദാബി പോലീസിനോടു പറഞ്ഞു.