Kerala News

സൗമ്യയെ ആക്രമിച്ച അജാസിന്റെ വൃക്ക തകരാറിലായി, അറസ്റ്റ് വൈകും

പോലീസ് വനിത സൗമ്യയെ പെട്രോളൊഴിച്ച് കത്തിച്ച് കൊന്ന കേസിലെ പ്രതി അജാസിന്റെ ആരോഗ്യനില തൃപ്തികരമല്ല. 40 ശതമാനം പൊള്ളലേറ്റിരുന്നു. പരിശോധനയില്‍ അജാസിന്റെ വൃക്ക തകരാറിലായി എന്നാണ് വിവരം. അതോടെ അറസ്റ്റ് വൈകുകയാണ്.ആരോഗ്യം തൃപ്തിയായാല്‍ മാത്രമേ അറസ്റ്റുണ്ടാകൂവെന്നാണ് അറിയാന്‍ കഴിയുന്നത്. സൗമ്യയോട് കടുത്ത പ്രണയമായിരുന്നുവെന്നും വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും സമ്മതിച്ചില്ലെന്നും ഒടുവില്‍ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അജാസ് മൊഴി നല്‍കിയിരുന്നു.

സൗമ്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു അജാസിന്റെ തീരുമാനം. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജാസ് കോടതിയെ അറിയിച്ചിട്ടുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളേജിലാണ് അജാസ് ഇപ്പോഴുള്ളത്. സൗമ്യയെ തീകൊളുത്തിയശേഷം അജാസ് കറിപിടിക്കുകയായിരുന്നു.

സൗമ്യയെ അജാസ് ആണ് കൊലപ്പെടുത്തിയത് എങ്കില്‍ കൂടിയും കൊലക്കായി പ്രതി അജാസ് ഉപയോഗിച്ച കാറിനെ കുറിച്ചാണ് ഇപ്പോള്‍ ദുരൂഹതയേറിയ വിവരങ്ങള്‍ പുറത്ത് വരുന്നത്. സൗമ്യയുടെ സ്‌കൂട്ടറിനെ പിന്തുടര്‍ന്ന അജാസ്, കാര്‍ വെച്ചു ഇടിച്ചു വീഴ്ത്തിയ ശേഷം ആയിരുന്നു കൊലപാതകം നടത്തിയത്. അജാസ് കൊല ചെയ്യാന്‍ ഉപയോഗിച്ച കാര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ആണ്. എന്നാല്‍, കൊണ്ടുവന്ന കാര്‍ അജാസിന്റെ അല്ല എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. എറണാകുളം എളമക്കര സ്വദേശി രതീഷിന്റെയാണ് കാര്‍.

നിരവധി കൈകള്‍ മാറിമറിഞ്ഞു ആണ് അജാസിന്റെ കൈകളില്‍ ഈ കാര്‍ എത്തിയത്. ആദ്യം രതീഷ് അദ്ദേഹത്തിന്റെ സുഹൃത്ത് ശ്യാമിന് ഈ കാര്‍ നല്‍കുന്നു, ശ്യാം കാര്‍ ജാസര്‍ എന്ന സുഹൃത്തിന് കാര്‍ നല്‍കുന്നു, ജാസര്‍ അജാസിന്റെ ബന്ധുവിന് ഈ കാര്‍ നല്‍കുകയും ബന്ധുവില്‍ നിന്നാണ് അജാസ് അടിയന്തരമായി പിഎസ്സി പരീക്ഷ എഴുതാന്‍ പോകാന്‍ എന്ന ആവശ്യം ഉന്നയിച്ച് കാര്‍ വാങ്ങുന്നത്. മാരുതി സുസുക്കി സെലിരിയോ എന്ന കാര്‍ ആണ് കൊലപാതകം നടത്താന്‍ അജാസ് ഉപയോഗിച്ചത്, കാറിന്റെ ഉടമയായ രതീഷിനെ എളമക്കര പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിശദമായ ചോദ്യം ചെയ്തു. കേസില്‍ ഏതെങ്കിലും തരത്തില്‍ ഇവര്‍ക്ക് ബന്ധം ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്, അങ്ങനെ എങ്കില്‍ കേസില്‍ കൂടുതല്‍ കൂട്ടുപ്രതികളും ഉണ്ടാവാന്‍ ഉള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. രതീഷിനെ ചോദ്യം ചെയ്തതില്‍ നിന്നും എന്തൊക്കെ വിവരങ്ങള്‍ ആണ് പുറത്ത് വരുന്നത് എന്ന് അറിയാന്‍ കഴിഞ്ഞട്ടിയില്ല.

Related posts

തൊടുപുഴ കൂട്ടക്കൊലക്കേസിൽ നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

ആചാരം ലംഘിച്ച് മേല്‍ശാന്തിയുടെ മകള്‍ ശബരിമലയില്‍ പ്രവേശിച്ചിരുന്നു, പ്രായശ്ചിത്തവും പരിഹാര പൂജകളും നടത്തി വിഷയം തന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ലളിതവത്ക്കരിച്ചു

subeditor10

സെബാസ്റ്റിയന്‍ പോളിന് മറുപടിയുമായി നടിയുടെ സഹോദരന്‍…

മലയാള സിനിമ ഒന്നാകെ അഭിനയിച്ചു തകര്‍ത്തു, മഞ്ചു വാര്യരുടെ ആദ്യ പ്രതികരണം സുഹൃത്തുക്കളോട്

subeditor

സംസ്ഥാനത്ത് ഹര്‍ത്താല്‍ പൂര്‍ണം.

subeditor

തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ വനിതാപൈലറ്റിനോട് ലൈംഗിക ചുവയോടെ പെരുമാറിയ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

subeditor10

ആശുപത്രിയിലേക്കു പോയ ദമ്പതിമാരെ കയ്യേറ്റം ചെയ്ത യുവതികള്‍ അറസ്റ്റില്‍

subeditor

ക്വട്ടേഷൻ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയിൽ വെട്ടേറ്റു യുവാവ് മരിച്ചു; തലസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍

subeditor

പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

അപവാദ പ്രചരണം; മഞ്ചു വാര്യർ നിയമ നടപടിക്ക്.

subeditor

ഇടുക്കി ശാന്തമ്പാറയില്‍ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍

ദിലീപ് ജയിലിലേക്ക് ; ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പ്‌