വിധി സന്തോഷമുണ്ടാക്കുന്നതാണ് സൗമ്യയുടെ മാതാവ്

കോട്ടയം :      ജിഷ കേസില്‍ വിധിവരുമ്പോള്‍ റെയില്‍പാളത്തില്‍ പിച്ചിചീന്തപ്പെട്ട ഒരു പെണ്‍കുട്ടിയുണ്ട് കേരളത്തിന്റെ നോവായി. ആ സൗമ്യയെ, അവളുടെ അമ്മയെ അവരുടെ കണ്ണീര്‍ മറക്കാനാകില്ല. ഇന്നും മകളെക്കുറിച്ച് പറയുമ്പോള്‍ കണ്ണൂനീര്‍ വാര്‍ക്കുന്നു ആ അമ്മ.അമീറുള്‍ ഇസ്ലാമിന് തൂക്കുകയര്‍ വിധിച്ചതിനോട് സൗമ്യയുടെ അമ്മ സുമതിയുടെ പ്രതികരണത്തിലേക്ക്

വലിയ സന്തോഷമുണ്ട് അമീറുല്‍ ഇസ്ലാമിന് വധശിക്ഷ ലഭിച്ചതില്‍ നമ്മളെല്ലാവരും ആഗ്രഹിച്ചിരുന്ന വിധിയാണ് ഇത്. ഈ ലോകം മുഴുവനും കാത്തിരുന്നതാണ് അവന് വധശിക്ഷ ലഭിക്കാന്‍ ഒരുപാട് ഒരുപാട് സന്തോഷമുണ്ട് ഈ വിധിയില്‍ വിധിയ്‌ക്കെതിരെ മേല്‍ ക്കോടതിയില്‍ അപ്പീലുമായി പ്രതിഭാഗം പോകുമായിരിക്കാം. പക്ഷേ എന്റെ മോളുടെ വിധി നിങ്ങള്‍ക്ക് അറിയാമല്ലോ, ആ അവസ്ഥ ഈ മോള്‍ക്ക് ഉണ്ടാകരുത്. ഒരിക്കലും അവന്‍ പുറം ലോകം കാണരുത്. സുപ്രീം കോടതി വരെ പോയാലും വിധിയില്‍ മാറ്റമുണ്ടാകില്ലെന്ന് തന്നെയാണ് എന്റെ വിശ്വാസം. ഇനി ഒരു അമ്മ പോലും കരയരുത്. ഒരു മകള്‍ പോയ വേദന അറിയുന്ന അമ്മയാണ് ആണ്. എല്ലാ പെണ്കുട്ടികള്‍ക്കും നീതികിട്ടണം. ഇന്നും എന്റെ കണ്ണുനീര്‍ തോര്‍ന്നിട്ടില്ല, ഈ അവസ്ഥ ഇനി ഒരു അമ്മയ്ക്കും ഉണ്ടാകരുത്

Loading...

2011 ഫെബ്രുവരി ഒന്നിനാണ് തീവണ്ടിയാത്രയ്ക്കിടെ സൗമ്യയെ ഗോവിന്ദച്ചാമി ആക്രമിച്ചത്. ഗോവിന്ദച്ചാമി സൗമ്യയെ ബലാത്സംഗം ചെയ്തതായും ഗുരുതരമായി പരിക്കേല്‍ പ്പിച്ചതായും സുപ്രീംകോടതിയും കണ്ടെത്തിയിരുന്നു. എന്നാല്‍ കൊലക്കുറ്റം തെളിയിക്കാനായില്ല. തലയ്‌ക്കേറ്റ രണ്ടു മുറിവുകളാണ് സൗമ്യയുടെ മരണത്തിലേക്ക് നയിച്ചത്. ഒന്നാമത്തെ മുറിവിന് ഉത്തരവാദി ഗോവിന്ദച്ചാമിയാണെങ്കിലും ഇതുമാത്രം മരണകാരണമല്ല എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇതോടെ സൗമ്യ തീവണ്ടിയില്‍ നിന്ന് ചാടിയതാകാമെന്ന നിഗമനത്തിലാണ് സുപ്രീംകോടതി എത്തിയത് തുടര്‍ന്ന് കീഴ്‌ക്കോടതിയുടെ വിധി റദ്ദാക്കിയ സുപ്രീം കോടതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചിരുന്നു