സൗത്ത് വെസ്റ്റ് ഭദ്രാസന ഡയറക്ടറി പുറത്തിറക്കുന്നു

ജോയിച്ചന്‍ പുതുക്കുളം

ഡാളസ്: സൗത്ത് വെസ്റ്റ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് സൗത്ത് വെസ്റ്റ് ഭദ്രാസന ഡയറക്ടറി പുറത്തിറക്കുന്നു. ഭദ്രാസനത്തിലെ 52 ഇടവക പള്ളികളും 6 ചാപ്പലുകളും അടങ്ങിയ ഡയറക്ടറിയില്‍ ഓരോ പള്ളികളുടേയും ചരിത്രവും വിവരണങ്ങളും ഫോട്ടോകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പരസ്യം നല്‍കുന്നതിനും ഇതില്‍ അവസരം ഉണ്ടായിരിക്കും.

Loading...

ഭദാസനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ഡാളസ് സെന്റ് ജയിംസ് മിഷന്‍ ചര്‍ച്ചില്‍ കൂടിയ യോഗത്തില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങല്‍ വിലയിരുത്തി. ഡയറക്ടറി കണ്‍വീനറായി ഡാളസ് വലിയപള്ളി വികാരി റവ.ഫാ. രാജു ദാനിയേല്‍, ജോയിന്റ് കണ്‍വീനര്‍ പ്രിന്‍സ് ഏബ്രഹാം, ജിജു ജോണ്‍ എന്നിവര്‍ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

ഫാമിലി കോണ്‍ഫറന്‍സ് സെക്രട്ടറി എല്‍സണ്‍ സാമുവേല്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചതാണിത്.