മുഖ്യമന്ത്രി നാണം കെട്ടു.. ദക്ഷിണേന്ത്യന്‍ മന്ത്രിമാര്‍ യോഗം ബഹിഷ്‌കരിച്ചു

ശബരിമല  വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ നിന്നും ദക്ഷിണേന്ത്യന്‍ മന്ത്രിമാര്‍ വിട്ടു നില്‍ക്കുന്നു.കര്‍ണാടക, ആന്ധ്ര, തെലങ്കാന, പോണ്ടിച്ചേരി മന്ത്രിമാരാണ് യോഗത്തില്‍ എത്തേണ്ടിയിരുന്നത്. അവസാന നിമിഷമാണ് തമിഴ്‌നാട് മന്ത്രി യാത്ര റദ്ദാക്കിയത്.

ശബരിമലയിലെ യുവതീ പ്രവേശനത്തിലെ സര്‍ക്കാരിന്റെ നിലപാടാണ് മന്ത്രിമാര്‍ യോഗത്തില്‍ നിന്നും പിന്മാറാനുള്ള കാരണം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദേവസ്വം വകുപ്പിന്റെ ചുമതലയുള്ള മന്ത്രിമാരുടെയും വകുപ്പ് സെക്രട്ടറിമാരുടെയും ദേവസ്വം കമ്മീഷണര്‍മാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് വിളിച്ചത്.

Loading...

ശബരിമല അവലോകന യോഗത്തിന് മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരെ എത്താത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വജിയനും യോഗത്തില്‍ നിന്ന് വിട്ടു നിന്നു. അവലോകന യോഗത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസഫും എത്തിയില്ല. ശബരിമല മണ്ഡല മകരവിളക്ക് ഉത്സവ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെ യോഗമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചിരുന്നത്. ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ മറ്റ് സംസ്ഥാനങ്ങളുടെ പിന്തുണ ഉറപ്പാക്കാനായിരുന്നു നീക്കം. എന്നാല്‍ വിശ്വാസപരമായ പ്രശ്‌നങ്ങളുള്ളതു കൊണ്ട് മന്ത്രിമാര്‍ തന്ത്രപരമായി മാറുകയായിരുന്നു.

തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ രാവിലെ 10.30 നായിരുന്നു യോഗം തീരുമാനിച്ചിരുന്നത്. ഓണ്‍ലൈന്‍ സംവിധാനമടക്കമുള്ള നിര്‍ദ്ദേശങ്ങളെക്കുറിച്ചും യുവതിപ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിപുലമായ അറിയിപ്പായി തന്നെ നല്‍കാനായിരുന്നു മുഖ്യമന്ത്രിയുടെ പദ്ധതി. ശബരിമലയില്‍ കൂടുതല്‍ ഭക്തജനങ്ങളെത്തുന്ന സംസ്ഥാനങ്ങളിലെ മന്ത്രിമാരെയാണ് വിളിച്ചത്.

മന്ത്രിമാര്‍ യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത് സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍ മീഡിയ വണ്ണിനോട് പറഞ്ഞു.. ഭക്തജനങ്ങളുടെ വികാരം മനസിലാക്കാനുള്ള സാമാന്യ ബുദ്ധിയുള്ളതുകൊണ്ടാണ് മന്ത്രിമാര്‍ വിട്ടു നില്‍ക്കുന്നതെന്ന് ബി.ജെ.പി വക്താവ് ശിവശങ്കരന്‍ പറഞ്ഞു.