ഭയക്കാനൊന്നുമില്ല,ഡോക്ടര്‍മാര്‍ പറഞ്ഞത് വീട്ടില്‍ തന്നെ കഴിഞ്ഞാല്‍ മതിയെന്നാണ്, എസ് പി ബിയുടെ അവസാന വാക്കുകള്‍

ഇപ്പോഴും എസ് പി ബാല സുബ്രഹ്മണ്യത്തിന്റെ വിടവാങ്ങല്‍ ആര്‍ക്കും വിശ്വസിക്കാനായിട്ടില്ല.പതിനാറ് ഭാഷകളില്‍ നാല്‍പ്പതിനായിരത്തില്‍ അധികം ഗാനങ്ങള്‍ ആ മധുര ശബ്ദത്തില്‍ നിന്നും പിറന്നു.ഇപ്പോള്‍ അവസാന നാളുകളില്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുകയാണ്.

‘ചെറുതായി കൊറോണ പിടിച്ചിട്ടുണ്ട്, ഭയക്കാനൊന്നുമില്ല.ഡോക്ടര്‍മാര്‍ പറഞ്ഞത് വീട്ടില്‍ തന്നെ കഴിഞ്ഞാല്‍ മതിയെന്നാണ്.എന്നാലും ആശുപത്രിയിലേക്കു പോന്നു.ഇനി വീട്ടിലുള്ളവര്‍ക്കു പകരേണ്ടല്ലോ..’ഓഗസ്റ്റ് അഞ്ചിന് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ എസ്പിബി പറഞ്ഞത് ഇങ്ങനെ ആയിരുന്നു..കൊറോണ മുക്തി നേടിയെങ്കിലും എസ്പിബി ആശുപത്രിയില്‍നിന്നു മടങ്ങിയത് ചേതനയറ്റാണ്.

Loading...

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് രാവിലെ 11 മണിക്ക് നടത്തും. ചെന്നൈക്ക് സമീപം റെഡ് ഹില്ലിലെ അദ്ദേഹത്തിന്റെ ഫാം ഹൗസിലാണ് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ചടങ്ങുകള്‍ നടക്കുക. ആയിരങ്ങളാണ് അദ്ദേഹത്തെ ഒരു നോക്ക് കാണാനായി ഒഴുകിയെത്തുന്നത്. വീടിനു ചുറ്റുമുള്ള റോഡുകള്‍ അടച്ച് ജനത്തെ നിയന്ത്രിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ചെന്നൈ നുങ്കംപാക്കത്തെ വീട്ടില്‍ മുന്‍ നിശ്ചയിച്ചിരുന്ന നിലയിലുള്ള പൊതു ദര്‍ശനം അവസാനിപ്പിച്ചു.രാത്രി തന്നെ എസ്പിബിയുടെ മൃതദേഹം റെഡ് ഹില്‍സിലെ ഫാം ഹൗസിലേക്കു മാറ്റി