‘പറ്റിപ്പോയി സാറെ’, പിടിയിലായ ജോളി പറഞ്ഞത്

കൂടത്തായി സംഭവവുമായി ബന്ധപ്പെട്ട സംഭവത്തില്‍ ആറ് പേരെയും ഇല്ലാതാക്കിയത് താന്‍ തന്നെയെന്ന് മുഖ്യപ്രതി ജോളി സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥനായ റൂറല്‍ എസ്.പി കെജി സൈമണ്‍. ഒരിക്കലും പിടിക്കപ്പെടുമെന്ന് ജോളി ഒരിക്കലും പ്രതീക്ഷിച്ചില്ല. പിന്നീട് തനിക്ക് പറ്റിപ്പോയെന്നും ജോളി പറഞ്ഞു.

അന്വേഷണം ശരിയായ ദിശയിലാണെന്നും, മൂന്ന് പ്രതികള്‍ക്കെതിരെയും ശക്തമായ തെളിവുകളുണ്ടെന്നും എസ്.പി വ്യക്തമാക്കി. ജോളിയുടെ പ്രധാന ലക്ഷ്യം സാമ്പത്തികമായിരുന്നു. ആര്‍ഭാട ജീവിതം നയിക്കാനായിരുന്നു ജോളി ആറ് പേരെയും ഇല്ലാതാക്കിയത്. സ്ഥലം വിറ്റ് കിട്ടിയ പത്ത് ലക്ഷം രൂപയൊക്കെ ചെലവഴിച്ചു’എസ്.പി പറഞ്ഞു.

Loading...

അതേസമയം, പൊലീസ് അറിയാത്ത പല കാര്യങ്ങളും ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു മാദ്ധ്യമങ്ങളോട് പറയുന്നുണ്ടെന്നും, ഇക്കാര്യത്തെക്കുറിച്ച് ശ്രദ്ധിക്കുന്നുണ്ടെന്നും എസ്.പി പറഞ്ഞു. അതോടൊപ്പം ഷാജു നിരപരാധിയോ അപരാധിയോ എന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.