എസ് പി ബിക്ക് യാത്രാമൊഴി, സംസ്‌കാരം അല്‍പസമയത്തിനകം

ചെന്നൈ: വിട പറഞ്ഞ സംഗീതജ്ഞന്‍ എസ്പിബിയുടെ സംസ്‌കാരം അല്‍പസമയത്തിനകം നടക്കും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടക്കുക. ഇപ്പോള്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചെന്നൈ റെഡ് ഹില്‍ഡ് ഫാം ഹൗസില്‍ ആണ് സംസ്‌കാര ചടങ്ങളുകള്‍ നടന്നുകൊണ്ടിരിക്കുന്നത്.ആയിരങ്ങളാണ് അദ്ദേഹത്തെ ഒരു നോക്ക് കാണാനായി ഒഴുകിയെത്തുന്നത്.

വീടിനു ചുറ്റുമുള്ള റോഡുകള്‍ അടച്ച് ജനത്തെ നിയന്ത്രിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ചെന്നൈ നുങ്കംപാക്കത്തെ വീട്ടില്‍ മുന്‍ നിശ്ചയിച്ചിരുന്ന നിലയിലുള്ള പൊതു ദര്‍ശനം അവസാനിപ്പിച്ചു.രാത്രി തന്നെ എസ്പിബിയുടെ മൃതദേഹം റെഡ് ഹില്‍സിലെ ഫാം ഹൗസിലേക്കു മാറ്റി

Loading...