എസ്പിബിയുടെ ആരോഗ്യനില;തിങ്കളാഴ്ച ശുഭവാര്‍ത്തയുണ്ടാകുമെന്ന് മകന്‍ ചരണ്‍

ന്യൂഡല്‍ഹി; കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി റിപ്പോര്‍ട്ട്. എങ്കിലും അദ്ദേഹം ഇപ്പോള്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ സ്ഥിരത തുടരുന്നതായിട്ടാണ് മകന്‍ എസ്.പി ചരണ്‍ അറിയിച്ചിരിക്കുന്നത്. നാല് ദിവസം തുടര്‍ച്ചയായി അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ചരണ്‍ വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്.

പിതാവിനായി പ്രാര്‍ഥിക്കുന്ന ലോകമെങ്ങുമുള്ള ആരാധര്‍ക്കു നന്ദിയും അദ്ദേഹം അറിയിച്ചു. ദൈവാനുഗ്രഹം കൂടിയുണ്ടെങ്കില്‍ തിങ്കളാഴ്ചയോടെ ശുഭവാര്‍ത്ത പുറത്തുവിടാനാകും അദ്ദേഹം പറഞ്ഞു.ഓഗസ്റ്റ് 5നാണ് കോവിഡ് ബാധിച്ചതായി എസ്പിബി വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്. പിന്നീട് ആരോഗ്യനില മോശമായപ്പോള്‍ ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Loading...