രാജ്യദ്രോഹിയും കള്ള കടത്തുകാരിയുമയ സ്വപ്ന സുരേഷുമായി സ്പീക്കർക്ക് വഴിവിട്ട ബന്ധം: ഉന്നതബന്ധങ്ങൾക്ക് തെളിവുകള്‍; സുഹൃത്തിന്‍റെ കട ഉദ്ഘാടനത്തിന് സ്പീക്കറും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനുള്ള ഊരാക്കുടുക്കാണ് സ്വപ്ന സുരേഷും ഇപ്പോൾ പുറത്തുവന്നിരിക്കുന്ന സ്വർണ്ണക്കടത്തും. ഇതിനിടയിൽ രാജ്യ ദ്രോഹിയും കള്ള കടത്തുകാരിയുമയ സ്വപ്ന സുരേഷുമായി സ്പീക്കർക്ക് വഴി വിട്ട ബന്ധം പുറത്ത്. 140 എം.എൽ.എമാരെ ധാർമ്മികമായും നീതിയിലും നയിക്കേണ്ട സ്പീക്കർ ശ്രീരാമകൃഷ്ണൻ കൊള്ളക്കാരിയുടെ തൊടലും സ്പർശനവും ഒക്കെ കിട്ടിയത് പരസ്യമായി തന്നെ. ഇതുമായി ബന്ധപ്പെട്ട വീഡിയോയും ചിത്രങ്ങളും ഇതിനകം തന്നെ പുറത്തുവന്നു.

കരാർ ജീവനക്കാരിയായിട്ട് പോലും സർക്കാർ മുദ്രയുള്ള വിസിറ്റിങ്ങ് കാർഡാണ് സ്വപ്ന ഉപയോഗിച്ചത്. സ്വർണക്കടത്ത് കേസ് പ്രതിക്ക് ഉന്നതരുമായി എത്ര മാത്രം സൗഹൃദം എന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പ്രതികളായ സ്വപ്നയും സരിത്തും സ്പീക്കർക്കൊപ്പം ആഘോഷപൂർവം ഒരേ വേദിയിൽ. നെടുമങ്ങാട് സ്വപ്നയുടെ സുഹൃത്തിന്റെ വർക് ഷോപ്പ് ഉദ്ഘടകനായാണ് ശ്രീരാമകൃഷ്ണൻ എത്തിയത്.
30 കിലോ സ്വർണ്ണം കടത്തിയ കേസിലെ പ്രതികളായ സരിത്തിന്റെ അടുത്ത ബന്ധുവും സ്വപ്ന സുരേഷും ചേർന്ന് തുടങ്ങിയ കാർബൺ ഡോക്ടർ എന്ന കടയുടെ ഉല്ഘാടനം ആണ്‌ വേദിയിലാണ് സ്പീക്കറും സ്വപ്നയും തമ്മിൽ വേദി പങ്കിട്ടത്. കാറിന്റെ എൻജിനിൽ നിന്നും കാർബൺ പുറത്തെടുക്കുന്ന സ്ഥാപനമാണിത്. ഇതിന്റെ ഉല്ഘാടനത്തിനു കേരളത്തിന്റെ സ്പീകറാണ് ഉദ്ഘാടകനായെത്തിയത്. സ്പീക്കർ ശ്രീരാമകൃഷ്ണൻ ഇനി ആ സ്ഥാനത്ത് ഇരിക്കുന്നത് എന്ത് ധാർമ്മികതയുണ്ടെന്ന ചോദ്യമാണ് ഉയരുന്നത്. മാത്രമല്ല യു.എ.ഇ എംബസിയിൽ സ്പീക്കർ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ അവിടെയും സ്പീക്കർക്ക് സമീപവും സ്വപ്ന സുരേഷ് ഉണ്ടായിരുന്നു.

Loading...

സ്പീക്കർ ഭക്ഷണം കഴിക്കുന്നത് സ്വപ്ന നിറ സന്തോഷത്തോടെ നോക്കി നില്ക്കുന്ന ചിത്രവും ഇതിനകം തന്നെ പുറത്ത് വന്നിരുന്നു. അവിടെ നൂറുകണക്കിനു ആളുകൾ പങ്കെടുത്ത വിരുന്നിൽ സ്പീക്കറുടെ അടുത്ത് മാത്രം വന്ന ഈ വിവാദ നായിക നില്ക്കുന്നു എങ്കിൽ അതിനു പിന്നിൽ വമ്പൻ സ്രാവുകളേ കൈയ്യിലെടുക്കാനുള്ള സ്വപ്നയുടെ കഴിവു തന്നെയാണ് വ്യക്തമാകുന്നത്. മുഖ്യമന്ത്രി, വകുപ്പ് തലവന്മാർ തുടങ്ങി സ്പീക്കറെ വരെ കൈയ്യിലെടുക്കുന്ന ഈ അധോലോകം കീഴടക്കിയത് നമ്മുടെ നിയമ സഭയേയാണ്‌. നിയമ സഭാ രേഖകൾ, രഹസ്യങ്ങൾ എല്ലാം കാത്ത് സൂക്ഷിക്കുന്ന സ്പീക്കർ അത്ര ദുർബലനാകാൻ പാടില്ലായിരുന്നു എന്നും ആളും തരവും അവരുടെ ചരിത്രവും ക്രിമിനൽ പശ്ചാത്തലവും മനസിലാക്കി തന്നെ ഇത്തരം ഒരു പ്രവർത്തി ചെയ്യുമ്പോൾ തന്നെയാണ്‌ സ്പീക്കർ വിമർശിക്കപ്പെടുന്നത്.

3.3 കോടി ജനങ്ങളുടെ മന്ത്രിമാർക്കും സ്പീക്കർക്കും മുറുക്കാൻ കട മുതൽ പല ചരക്ക് കട വ്കരെ ഉല്ഘാടനം ചെയ്ത് സ്വജന പക്ഷപാതം കാണിക്കാൻ നാണമില്ലേ എന്നാണ് ഉയരുന്ന മറ്റൊരു ചോദ്യം. കഴിഞ്ഞ് 28നാണ്‌ മന്ത്രി മണി ഇടുക്കിയിലെ പാറമടക്കാരന്റെ ഒരു കട ഉല്ഘാടനം ചെയ്തത്. 3 കേസുകളിൽ പ്രതിയും ഒരു വനിതാ തഹ്സിൽദാരെ വരെ പീഢിപ്പിച്ച കേസും ഉള്ള പാറമടക്കാരന്റെ കട ഉ​ദ്ഘാടനം ചെയ്ത് മന്ത്രി മണി ചാരിറ്റിക്കായി സ്വീകരിച്ചത് ഒരു കോടി രൂപയാണ്‌. സ്വന്തക്കാർക്കും, അടുപ്പക്കാർക്കും സ്വജനങ്ങൾക്കും മടികുത്ത് അഴിക്കാനും വഴങ്ങനും അത്തരക്കാരുടെ സ്വകാര്യ ബിസിനസ്സ് ആശീർവദിക്കാനും അല്ല സ്പീക്കർ പണിയും മന്ത്രി പണിയും. എന്തായാലും സ്പീക്കർ ശ്രീരാമകൃഷ്ണൻ രാജ്യദ്രോഹ കേസിൽ പ്രതികളുമായി അടുത്ത ബന്ധമാണ്‌ സൂചിപ്പിക്കുന്നത്. തെറ്റായ വഴിയിലും പ്രലോഭനത്തിലും ഇവരെല്ലാം വീണു പോയാൽ കൊയും കൊലപാതകവും നാട്ടിൽ കൂടും. കള്ള പണവും സ്വർണ്ണ കടത്തും തീവ്രവാദവും കേരളത്തിൽ കൊടി കുത്തി വാഴും. ഒരു സ്പീക്കർ ഈ വിധത്തിൽ താഴാൻ പാടില്ലായിരുന്നു. മലയാളികൾക്ക് ആകെ നാണവും, അപമാനവും ആയി പോയി ഈ ദൃശ്യങ്ങൾ.