കൊവിഡ് നെഗറ്റീവായി; സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ആശുപത്രി വിട്ടു

തിരുവനന്തപുരം: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ കൊവിഡ് മുക്തനായി ആശുപത്രി വിട്ടു.മെഡിക്കല്‍ കോളേജ് ആശുപത്രിയിയില്‍ ചികിത്സയില്‍ ആയിരുന്ന അദ്ദേഹം ഇന്നാണ് ആശുപത്രി വിട്ടത്. അടുത്ത ഒരാഴ്ച അദ്ദേഹം ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ കഴിയും. ഏപ്രില്‍ പത്തിനായിരുന്നു സ്പീക്കര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ന്യൂമോണിയ കൂടി ബാധിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.