ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കാനുള്ള ബില്‍ തയ്യാറാക്കാന്‍ പ്രത്യേക സംഘം

തിരുവനന്തപുരം. ചാന്‍സലര്‍ പദവി മാറ്റാനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചതോടെ സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിക്കുവാനുള്ള ബില്‍ തയ്യാറാക്കാന്‍ ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് ബില്‍ തയ്യാറാക്കുന്നത്. ഗവര്‍ണര്‍ പദവിയില്‍ നിന്നും ചാന്‍സലറെ മാറ്റുന്നതിന് പുറമേ, സര്‍വകലാശാല പരിശ്കാരങ്ങളെക്കുറിച്ചുള്ള നിയമവും ആലോചനയിലുണ്ട്.

ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ തിങ്കളാഴ്ച ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഗവര്‍ണര്‍ ഭീഷണി തുടര്‍ന്നാല്‍ നിയമസഭ വിളിക്കുന്നതില്‍ ഈയാഴ്ച ചേരുന്ന മന്ത്രിസഭയോഗം തീരുമാനം എടുക്കും. ഓര്‍ഡിനന്‍സ് രാജ്ഭവന് അയച്ചശേഷമുള്ള സ്ഥിതിഗതികള്‍ മന്ത്രിസഭാ യോഗം വിലയിരുത്തും. തുടര്‍ന്ന് നിയമസഭ വിളിക്കുവാനുള്ള സമയക്രമം നിശ്ചിയിക്കും. ഡിസംബറില്‍ തുടങ്ങി നിയമസഭ സമ്മേളനം ജനുവരിയിലേക്ക് നീട്ടുവാനും ആലോചനയുണ്ട്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കുകയാണ് ലക്ഷ്യം.

Loading...

ഉന്നതവിദ്യാഭ്യാസ കമ്മീഷനുകളുടെ ശുപാര്‍ശകളും സര്‍ക്കാര്‍ പരിഗണിക്കും. പ്രോ ചാന്‍സലറായി ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് കൂടുതല്‍ അധികാരം. സിന്‍ഡിക്കേറ്റും സെനറ്റും ഉള്‍പ്പെടെയുള്ള സര്‍വകലാശാല ഭരണസമിതികളുടെ ഘടന തുടങ്ങിയ കാര്യങ്ങളിലൊക്കെ നയപരമായ തീരുമാനമെടുക്കേണ്ടിവരും.