കടുത്ത ചെവിവേദന! യുവതിയുടെ ചെവി പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി; പുറത്തെടുത്തത് ജീവനുള്ള എട്ടുകാലിയെ; എട്ടുകാലി പുറത്തേക്കു വരുന്നതിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു

അ​തി​ക​ഠി​ന​മാ​യ ചെ​വി​വേ​ദ​ന​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ യു​വ​തി​യു​ടെ ചെ​വി​യി​ൽ നി​ന്നും ഡോ​ക്ട​ർ​മാ​ർ പുറത്തെടുത്തത് എ​ട്ടു​കാ​ലി​യെ. ബം​ഗ​ളു​രു​വി​ലെ ആ​ശു​പ​ത്രി​യി​ലാണ് സംഭവം അരങ്ങേറിയത്. എ​ൽ. ല​ക്ഷ​മി എ​ന്ന യു​വ​തി​യു​ടെ ചെ​വി​യി​ൽ നി​ന്നാണ് ഡോ. ​സ​ന്തോ​ഷ് ശി​വ​സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം എ​ട്ടു​കാ​ലി​യെ നീ​ക്കം ചെ​യ്ത​ത്. ഇ​വ​രു​ടെ ചെ​വി​യി​ൽ നി​ന്നും എ​ട്ടു​കാ​ലി ന​ട​ന്ന് പു​റ​ത്തേ​ക്കു വ​രു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​കു​ക​യാ​ണ്.

ഒ​രാ​ളു​ടെ ചെ​വി​യി​ൽ നി​ന്നും ജീ​വ​നോ​ടെ എ​ട്ടു​കാ​ലി​യെ പു​റ​ത്തെ​ടു​ക്കു​ന്ന​ത് തി​ക​ച്ചും അ​സാ​ധാ​ര​ണ​മാ​യ സം​ഭ​വമാണെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്.

Loading...