കുരിശ് തകർത്തത് പൈശാചികമെന്ന് സ്പിരിറ്റ് ഇൻ ജീസസ്

തൃശൂർ: മൂന്നാർ പാപ്പത്തിച്ചോലയിൽ സ്ഥാപിച്ച കുരിശ് തകർത്തത് പൈശാചികവും അപലപനീയവുമാണെന്ന് സ്പിരിറ്റ് ഇൻ ജീസസ് ഭാരവാഹികൾ. മരിയ സൂസ എന്നയാളുടെ വല്യപ്പൻ 60 വർഷം മുൻപ് കൈവശം വച്ച് അനുഭവിച്ചുവരുന്ന ഭൂമിയാണിത്. ഇവിടെ 60 വർഷം മുൻപ് കുരിശ് സ്ഥാപിച്ചിരുന്നു. അത് ജീർണിച്ച അവസ്ഥയിലായപ്പോൾ പുതിയ കുരിശ് സ്ഥാപിക്കാൻ അവർ സഹായം തേടിയിരുന്നു. അത് ചെയ്തു നൽകുക മാത്രമാണ് ചെയ്തതെന്നും ഭാരവാഹികൾ തൃശൂരിൽ പറഞ്ഞു.