ഇരിങ്ങാലക്കുടയിൽ എക്സൈസ് പരിശോധന; നൂറു കണക്കിന് ലിറ്റർ സ്പിരിറ്റ് പിടികൂടി

തൃ​ശൂ​ർ: ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ എക്സൈസ് നടത്തിയ റെയ്ഡിൽ സ്പിരിറ്റ് പിടികൂടി. വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന നൂ​റു ക​ണ​ക്കി​ന് ലി​റ്റ​ർ സ്പി​രി​റ്റ് ആണ് പി​ടി​ച്ചെടുത്തത്. വീ​ട്ടു​ട​മ​സ്ഥ​നായ ര​ഘു എ​ന്ന​യാ​ളെയാണ് എ​ക്സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന്, എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ സ്പി​രി​റ്റ് നി​ർ​മാ​ണം ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ൽ വ്യാ​ജ വാ​റ്റ് നി​ർ​മി​ക്കു​ന്ന​തി​നായി വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ൾ ആണ് ഒ​രു​ക്കി​യി​രിക്കുന്നത്.ക​സ്റ്റ​ഡി​യി​ലാ​യ ആ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്താ​ലേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കൂ എ​ന്ന് എ​ക്സൈ​സ് ഉദ്യോ​ഗസ്ഥർ അറിയിച്ചു.