ഈ വര്‍ഷത്തെ കായികപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു,രോഹിത് ശര്‍മയ്ക്ക് ഖേല്‍ രത്‌ന

ദില്ലി: ഈ വര്‍ഷത്തെ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മ ഉള്‍പ്പെടെ 5പേര്‍ക്ക് രാജീവ് ഗാന്ധി ഖേല്‍ രത്ന ലഭിച്ചു. ക്രിക്കറ്റ് താരങ്ങളായ ഇഷാത് ശര്‍മ്മ, ദീപ്തി ശര്‍മ്മ, അത്ലറ്റിക്സ് താരം ദ്യുതി ചന്ദ് എന്നിവര്‍ ഉള്‍പ്പെടെ 27പേര്‍ അര്‍ജുന അവാര്‍ഡിന് അര്‍ഹരായി. മലയാളി അത്ലറ്റിക്സ് താരം ജിന്‍സി ഫിലിപ്പിന് ധ്യാന്‍ചന്ദ് പുരസ്‌കാരം ലഭിച്ചു. ആജീവനാന്ത മികവിനുള്ള അംഗീകാരമായാണ് ജിന്‍സിയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.കായിക രംഗത്തെ ഏറ്റവും വലിയ ബഹുമതിയായ ഖേല്‍രത്നയ്ക്ക് ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മ അടക്കം അഞ്ച് പേരാണ് അര്‍ഹരായത്.രോഹിതിന് പുറമെ പാരാ അത്ലറ്റിക്‌സ് താരം മാരിയപ്പന്‍ ടി, ടേബിള്‍ ടെന്നീസ് താരം മാനിക ബത്ര, ഗുസ്തി താരം വിനേഷ് ഫോഗട്ട്, ഹോക്കി താരം റാണി എന്നിവരാണ് ഖേല്‍ രത്ന അവാര്‍ഡിന് അര്‍ഹരായത്.

മികച്ച പരിശീലകനുള്ള ധ്രോണാചാര്യ അവാര്‍ഡിന് 8 പേരാണ് ഇത്തവണ അര്‍ഹരായത്. ധര്‍മേന്ദ്ര തിവാരി,പുരുഷോത്തം റായ്, ശിവ് സിങ്, രമേശ് പത്താനിയ, കൃഷ്ണ കുമാര്‍ ഹൂഡ, വിജയ് ബാലചന്ദ്ര മൂനീശ്വര്‍, നരേഷ് കുമാര്‍, പ്രകാശ് ദാഹിയ എന്നിവരാണ് ധ്രോണാചാര്യ അവാര്‍ഡ് ജേതാക്കള്‍. മലയാളി അത്‌ലിറ്റിക്‌സ് താരം ജിന്‍സി ഫിലിപ്പ് ഉള്‍പ്പടെ അഞ്ചുപേരാണ് ധ്യാന്‍ചന്ദ് പുരസ്‌കാരത്തിന് അര്‍ഹരായത്. ആജീവനാന്ത മികവിനുള്ള അംഗീകാരമായാണ് ജിന്‍സിയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. 2000 സിഡിനി ഒളിമ്പിക്‌സില്‍ മത്സരിച്ച ജിന്‍സി ബുസാന്‍ ഏഷ്യന്‍ ഗെയിംസില്‍ റിലേ സ്വര്‍ണം നേടിയ റിലേ ടീമില്‍ അംഗമായിരുന്നു. ക്രിക്കറ്റ് താരങ്ങളായി ഇശാന്ത് ശര്‍മ്മ, ദീപ്തി ശര്‍മ്മ എന്നിവരുള്‍പ്പെടെ 27 പേര്‍ അര്‍ജ്ജുന അവാര്‍ഡിന് അര്‍ഹരായി. അത്ലറ്റിക്സ് തരാം ദ്യുതി ചന്ദും അര്‍ജുന അവാര്‍ഡിന് അര്‍ഹയായി.

Loading...