കോ​വി​ഡ് ഡാറ്റ വി​വ​ര ശേ​ഖ​ര​ണ​ത്തി​ല്‍ നി​ന്ന് സ്പ്രി​ങ്ക്ള​റി​നെ ഒ​ഴി​വാ​ക്കി

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​ര ശേ​ഖ​ര​ണ​ത്തി​ല്‍ നി​ന്ന് അ​മേ​രി​ക്ക​ന്‍ കമ്പ​നി​യാ​യ സ്പ്രി​ങ്ക്ള​റി​നെ ഒ​ഴി​വാ​ക്കി​യെ​ന്ന് സ​ര്‍​ക്കാ​ര്‍. ഹൈക്കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇ​നി ഡാ​റ്റാ ശേ​ഖ​ര​ണ​വും വി​ശ​ക​ല​ന​വും സി-​ഡി​റ്റ് ന​ട​ത്തും. സ്പ്രി​ങ്ക്ള​റി​ന്‍റെ കൈ​വ​ശ​മു​ള്ള ഡാ​റ്റ​യെ​ല്ലാം സു​ര​ക്ഷി​ത​മാ​യി സി-​ഡി​റ്റി​ന്‍റെ സെ​ര്‍​വ​റി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ടെ​ന്നും ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി.

ഇനി മുതൽ വിവര ശേഖരണത്തിനോ വിവര വിശകലനത്തിനോ സ്പ്രിംക്ലറിന് അവകാശം ഉണ്ടാകില്ല. ഇത് വരെ ശേഖരിച്ച ഡാറ്റാ വിശദാംശങ്ങളെല്ലാം സ്പ്രിംക്ലര്‍ നശിപ്പിക്കണം. സ്പ്രിംക്ലറുമായി അവശേഷിക്കുന്നത് സോഫ്റ്റ്‌വെയർ അപ്ഡേഷന് കരാർ മാത്രമെ നിലവിലുണ്ടാകു എന്നും സര്‍ക്കാര്‍ ഹൈക്കോടതിയിൽ വിശദീകരിച്ചു. സ്പ്രി​ങ്ക്ള​റി​ന്‍റെ കൈ​വ​ശ​മു​ള്ള ഡാ​റ്റാ ന​ശി​പ്പി​ക്കാ​ന്‍ സ്പ്രി​ങ്ക്ള​റി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. സോ​ഫ്റ്റ്‌​വെ​യ​ര്‍ അ​പ്ഡേ​ഷ​ന്‍ ക​രാ​ര്‍ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. ആ ​സ​മ​യ​ത്തും ക​മ്പ​നി​യ്ക്ക് സി-​ഡി​റ്റി​ന്‍റെ പ​ക്ക​ലു​ള്ള വി​വ​ര​ങ്ങ​ളൊ​ന്നും കാ​ണാ​നാ​വി​ല്ലെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ പ​റ​യു​ന്നു. ആ​മ​സോ​ണ്‍ ക്ലൗ​ഡി​ലെ സോ​ഫ്റ്റ്‌​വെ​യ​ര്‍ ഉ​പ​യോ​ഗി​ക്കാ​നും അ​നു​മ​തി​യി​ല്ല.

Loading...

സംസ്ഥാനത്തെ കൊവിഡ് ഡാറ്റാ ശേഖരണവും വിശകലനവും സി ഡിറ്റ് നടത്തും എന്നാണിപ്പോൾ സര്‍ക്കാര്‍ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. ആമസോൺ ക്ലൗഡിലെ സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ സ്പ്രിംക്ലർ ഉദ്യോഗസ്ഥർക്ക് അനുവാദം ഉണ്ടാകില്ല.കൊവിഡുമായി ബന്ധപ്പെട്ട ബിഗ് ഡാറ്റ കൈകാര്യം ചെയ്യുന്നതിനാണ് സ്പ്രിംക്ലറുമായി കരാറുണ്ടാക്കയതെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. വഴി വിട്ട കരാറടക്കമുള്ള വിവാദങ്ങൾ ശക്തമായി ഉയര്‍ന്നിട്ടും പിൻമാറാൻ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. പ്രതിപക്ഷ നേതാവ് അടക്കം ഒട്ടേറെ ഹര്‍ജികൾ സര്‍ക്കാരിനും കരാരിനും എതിരെ ഹൈക്കോടതിക്ക് മുന്നിലെത്തുകയും ചെയ്തിരുന്നു. സ്പ്രി​ങ്ക്ള​ര്‍ ഡേ​റ്റാ കൈ​മാ​റ്റം വ​ലി​യ വി​വാ​ദ​ത്തി​ന് കാ​ര​ണ​മാ​യി​രു​ന്നു. പ്ര​തി​പ​ക്ഷം ഇ​തി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച ഹ​ര്‍​ജി​ക​ളി​ല്‍ ഇ​ട​പാ​ടി​നെ​തി​രെ ഹൈ​ക്കോ​ട​തി പ​രാ​മ​ര്‍​ശ​ങ്ങ​ളു​മു​ണ്ടാ​യി. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ സ​ത്യ​വാ​ങ്മൂ​ലം. വി​വ​ര ശേ​ഖ​ര​ണ​ത്തി​നു​ള്ള സോ​ഫ്റ്റ് വെ​യ​ര്‍ ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് സ്പ്രി​ങ്ക്ള​റി​നെ ആ​ശ്ര​യി​ച്ച​തെ​ന്നും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.