ഈസി ലോഗര്‍: സംശയരോഗികളായ ഭര്‍ത്താക്കന്മാര്‍ക്ക് ഇനി ഭാര്യമാരെ നിരീക്ഷിക്കാനെളുപ്പം

ഭാര്യമാരേ നിങ്ങളുടെ സംശയരോഗികളായ ഭര്‍ത്താക്കന്മാരെ സൂക്ഷിക്കുക; നിങ്ങള്‍ സ്വയം സൂക്ഷിക്കുകയും ചെയ്യുക.. അവര്‍ക്ക് നിങ്ങളുടെ ഓരോ നീക്കങ്ങളും അറിയാന്‍ കഴിയുന്ന പുതിയ മോബൈല്‍ ആപ്പ് വിപണിയില്‍ എത്തിക്കഴിഞ്ഞു. അതുപയോഗിച്ച് നിങ്ങളുടെ സകല ചെയ്തികളും അവര്‍ക്ക് നേരില്‍ കാണാം. ഈസി ലോഗര്‍ എന്നാണ് ഈ മോബൈല്‍ ആപ്ലിക്കേഷന്റെ പേര്. ഇതുപയോഗിച്ച് നിങ്ങളുടെ ഇന്‍കമിങ് ആന്‍ഡ് ഔട്ട് ഗോയിങ് ഫോണ്‍കോളുകള്‍, ടെക്സ്റ്റ് മെസ്സേജുകള്‍, വീഡിയോ ചാറ്റുകള്‍, ഫോണ്‍ ലൊക്കേഷന്‍ എന്നിവ ആര്‍ക്കും എവിടെ നിന്നുവേണമെങ്കിലും കണ്ടുപിടിക്കാന്‍ സാധിക്കും. ഈ സോഫ്‌വെയര്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നു മാത്രം.

easy loagern

Loading...

നിലവില്‍ ജി.പി.എസ് സംവിധാനം മാത്രമാണ് മൊബൈല്‍ഫോണ്‍ നിരീക്ഷണത്തിന് ഇന്ത്യയില്‍ ആകെയുണ്ടായിരുന്ന സാങ്കേതിക വിദ്യ. എന്നാല്‍ ജി.പി.എസില്‍ സിഗ്‌നലുകള്‍ മാത്രമേ കൈമാറാനാവൂ. ഈസി ലോഗര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ ഫോണിലൂടെ നടക്കുന്ന ഏതു തരം ആശയവിനിമയവും ആര്‍ക്കും വളരെ എളുപ്പത്തില്‍ കണ്ടെത്താനാകും. കൂടാതെ ഈ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ കുട്ടികളെ കാണാതെ പോയാല്‍ അവരെ കണ്ടെത്താനാകും. ആപ്പ് ഗൂഗിള്‍ പ്‌ളേയിലൂടെ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

ഈ കമ്പനിയുടെ സര്‍വീസ് ചാര്‍ജ് 2700 രൂപമാത്രമാണ്. ഈ സോഫ്റ്റ്‌വെയറിന്റെ പ്രയോജനം ലഭിക്കണമെങ്കില്‍ നിരീക്ഷിക്കേണ്ട ഏതൊക്കെ ഫോണാണോ നിരീക്ഷിക്കേണ്ടത് അതിലെല്ലാം ഈ ആപ്പ് ഇന്‍സ്റ്റാല്‍ ചെയ്യണം. നിങ്ങളുടെ ഫോണില്‍ നിങ്ങള്‍ അറിയാതെ ഇത് ഇന്‍സ്റ്റാള്‍ ചെയ്യുക അസാധ്യമാണെങ്കിലും പല കള്ളന്മാരും അതിനു ശ്രമിച്ചുവെന്ന് വരാം. പാശ്ചാത്യരാജ്യങ്ങളില്‍ ഇതിനുമുമ്പുതന്നെ ഇതുപോലുള്ള ആപ്പുകള്‍ രംഗത്തുണ്ട്.

ഇതുപോലുള്ള ആപ്പുകള്‍ മനുഷ്യരുടെ സ്വകാര്യതയിലേക്കുള്ള ഒരു കടന്നുകയറ്റം തന്നെയെന്നാണ് വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നത്. അതുപോലെ നിങ്ങള്‍ നിങ്ങളുടെ ഫോണില്‍ ഏതൊക്കെ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് കൂടെക്കൂടെ ചെക്ക് ചെയ്യുന്നതും ഇതുപോലുള്ള കടന്നുകയറ്റം തടയുന്നത് ഒഴിവാക്കാന്‍ സാധിക്കുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.