തന്റെ ഫോട്ടോ ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും പ്രചരിപ്പിക്കുന്നവര്‍ക്ക് നടി ശ്രീലക്ഷ്മി ശ്രീകുമാറിന്റെ ചുട്ടമറുപടി. വാഹനാപകടത്തില്‍ പരിക്കേറ്റ് വിശ്രമിക്കുന്ന ജഗതി ശ്രീകുമാര്‍ ആദ്യമായി പങ്കെടുത്ത പൊതുവേദിയിലെത്തിയ ശ്രീലക്ഷ്മിയെ പി സി ജോര്‍ജ് പിടിച്ചുമാറ്റുന്ന ചിത്രത്തില്‍ കറുത്ത വട്ടമിട്ടാണ് ചിത്രം പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ആരുടെ ബുദ്ധിയെന്നറിയില്ലെങ്കിലും നിങ്ങളോട് താന്‍ ഒരു ചോദ്യം ചോദിക്കുകയാണെന്ന് പറഞ്ഞ ശ്രീലക്ഷ്മി ആ ഫോട്ടോ നിങ്ങളുടെ സ്വന്തം സഹോദരിയോ മകളോ ആയിരുന്നുവെങ്കില്‍ പ്രചരിപ്പിക്കുമായിരുന്നോ? അതില്‍ സന്തോഷിക്കുമായിരുന്നോ എന്നും ശ്രീലക്ഷ്മി ചോദിക്കുന്നു.

പപ്പയെ കാണാന്‍ പോയി എന്നതുകൊണ്ടു മാത്രം തന്നെ ഇങ്ങനെ ദ്രോഹിക്കരുത്. നിങ്ങളുടെ സഹോദരിയേയും അമ്മയേയും പോലെ ഞാനുമൊരു സ്ത്രീയാണ്. ദയവ് ചെയ്ത് ഒരാളെ ഉപദ്രവിച്ച് സന്തോഷിക്കരുത്. ഫോട്ടോ കൈമാറ്റം ചെയ്യുന്നതിന് പിന്നിലുള്ള ബുദ്ധിക്ക് ശ്രീലക്ഷ്മി അഭിനന്ദനവും അറിയിച്ചിട്ടുണ്ട്. അമ്മയേയും പെങ്ങളേയും തിരിച്ചറിയാന്‍ കഴിയാത്ത ഏതോ മഹാനോ മഹതിയോ ആണ് ഇതിനു പിന്നിലെന്നും ശ്രീലക്ഷ്മി പറയുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീലക്ഷ്മി തന്റേയും പി സി ജോര്‍ജിന്റേയും ഫോട്ടോ പ്രചരിപ്പിച്ചവര്‍ക്ക് മറുപടി നല്‍കുന്നത്.

Loading...