ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ നിന്ന് കളക്ട്രേറ്റിലേക്ക്;ശ്രീധന്യയ്ക്ക് ഇത് അഭിമാന നിമിഷം,കേരളത്തിനും

കോഴിക്കോട്: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410-ാം റാങ്ക് നേടി കേരളത്തിന്റെ അഭിമാനമായി മാറിയ ശ്രീധന്യ സുരേഷ് ഇനി കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍. കടുത്ത സാമ്പത്തിക പ്രതിസന്ധികളും ജീവിതപ്രാരാബ്ധങ്ങളും മറികടന്നാണഅ ശ്രീധന്യ ചരിത്രനിമിഷം കുറിച്ചത്. ശ്രീധന്യയുടെ ഈ ചരിത്ര നേട്ടം കേരളം ആഘോഷിച്ചിരുന്നു.

വയനാട് പൊഴുതന ഇടിയംവയലിലെ ചോര്‍ന്നൊലിക്കുന്ന വീട്ടിലേക്കായിരുന്നു ശ്രീധന്യ സിവില്‍ സര്‍വീസ് എന്ന പട്ടം അഭിമാനത്തോടെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയത്. സിവില്‍ നേട്ടം സ്വന്തമാക്കിയ ശ്രീധന്യയുടെ വീടിന്റെ അവസ്ഥ പരിതാപകരമായിരുന്നു. ദിവവേതന ജോലിക്കിടെയായിരുന്നു കഠിനപ്രയത്‌നം കൊണ്ടാണ് സിവില്‍ സര്‍വീസ് നേടി മലയാളികള്‍ക്ക് അഭിമാന നിമിഷം സമ്മാനിച്ചത്. തരിയോട് നിര്‍മല ഹൈസ്‌ക്കൂളില്‍ നിന്നുമാണ് ശ്രീധന്യ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ശേഷം കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് സുവോളജിയില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കുകയും ചെയ്തു.

Loading...

അതിന് ശേഷമായിരുന്നു ശ്രീധന്യ സിവില്‍ സര്‍വീസ് പരിശീലനത്തിന് പോയത്. രണ്ടാമത്തെ പരിശ്രമത്തില്‍ തന്നെ സിവില്‍ സര്‍വീസ് ലഭിക്കുകയും ചെയ്തു. ശ്രീധന്യയ്ക്ക് ആശംസയറിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറടക്കമുള്ള നിരവധി പ്രമുഖര്‍ എത്തിയിരുന്നു. മാത്രമല്ല ഗവര്‍ണറായിരുന്ന പി.സദാശിവം വയനാട്ടില്‍ എത്തിയപ്പോള്‍ ശ്രീധന്യയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അന്ന് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധിയും ശ്രീധന്യയെ സന്ദര്‍ശിച്ചിരുന്നു. സുഹൃത്തുക്കളുടെ കൈയില്‍ നിന്നടക്കം പണം കടം വാങ്ങിയാണ് ശ്രീധന്യ പരീക്ഷ എഴുതാനായി പോയത്. എല്ലാറ്റിലും മേലെ കേരളത്തില്‍ ആദിവാസി വിഭാഗത്തില്‍ നിന്ന് സിവില്‍ സര്‍വീസ് പരീക്ഷ ജയിക്കുന്ന ആദ്യത്തെ വ്യക്തിയാണ് ശ്രീധന്യ സുരേഷ്. വയനാട് ഇടിയംവയല്‍ കോളനിയിലെ സുരേഷ്-കമല ദമ്പതികളുടെ മകളുമാണ്.