കാവ്യ മാധവന് ശബ്ദം നല്‍കില്ല എന്ന് തീരുമാനിച്ചത് ആ കാരണത്താല്‍, തുറന്ന് പറഞ്ഞ് ശ്രീജ

ലാല്‍ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി 2002-ല്‍ പ്രദര്‍ശനത്തിനെത്തിയ മീശ മാധവന്‍ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനിടയില്ല . ഹാസ്യപ്രധാനമായ ചിത്രം കൂടിയായിരുന്നു മീശമാധവന്‍. സിനിമയുടെ കഥാപാത്രങ്ങള്‍ക്ക് ഒപ്പംനില്‍ക്കുന്ന താണ് അവരുടെ ശബ്ദവും. സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നത് ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ ആണ്.

ഓരോ സിനിമയുടെയും വിജയത്തില്‍ സംവിധായകന്‍ , താരങ്ങള്‍, എഡിറ്റിംഗ് തുടങ്ങിയ ഘടകങ്ങള്‍ പോലെ തന്നെ ഡബ്ബിംഗിനും പ്രാധാന്യമുണ്ട്. മലയാള സിനിമയിലെ നിരവധി നായികമാര്‍ക്ക് ശബ്ദം നല്‍കിയിട്ടുള്ള ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണ് ശ്രീജ.

Loading...

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ താന്‍ കുറെ വിഷമങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്ന് ശ്രീജ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ താന്‍ കുറെ വിഷമങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്ന് ശ്രീജ പറഞ്ഞിരുന്നു. മീശമാധവനില്‍ കാവ്യയ്ക്ക് ശബ്ദം നല്‍കിയത് ശ്രീജയായിരുന്നു. രുക്മിണി എന്ന കഥാപാത്രത്തെയായിരുന്നു കാവ്യാ അവതരിപ്പിച്ചത്
എന്നാല്‍ ചിത്രത്തിന്റെ വിജയാഘോഷ ദിനത്തില്‍ ലൈറ്റ് ബോയ് അടക്കമുള്ള എല്ലാവര്‍ക്കും താരം നന്ദി പറഞ്ഞു. രുക്മിണിയ്ക്ക് ശബ്ദം നല്‍കി ആ കഥാപാത്രത്തെ മികച്ചതാക്കി തീര്‍ത്ത എന്നെ കാവ്യാ മറന്നിരുന്നുവെന്നാണ് ശ്രീജ പറഞ്ഞിരുന്നത്.

ഇവിടെ ശ്രീജാ പറഞ്ഞതിനെ വളച്ചൊടിക്കുകയാണ് ചെയ്തിരിക്കുന്നത്. കാവ്യയുടെ തിരക്കുകള്‍ കാരണം തന്റെ പേര് സൂചിപ്പിക്കാന്‍ മറന്നുപോയതെന്നാണ് ശ്രീജ യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചിരുന്നത്.സിനിമയിലെ പല താരങ്ങള്‍ക്കും ശബ്ദം നല്കികൊണ്ടിരിക്കുന്ന ഡബ്ബിങ് ആര്‍ട്ടിസ്‌റ് ആണ് ശ്രീജ.