ഞങ്ങള്‍ക്കു കാശ് വേണ്ട, നീതി മതി; നിയമപാലകര്‍ എന്റെ മകനെ കൊന്നു; ശ്രീജിത്തിനെയെങ്കിലും ജീവനോടെ വേണം- ഈ അമ്മക്ക് പറയാനുള്ളത്‌

അനിയന്റെ മരണത്തിന് കാരണമായവരെ കണ്ടെത്താന്‍ ചേട്ടന്‍ ശ്രീജിത്ത് 750 ദിവസങ്ങളിലേറെയായി നടത്തുന്ന സമരത്തെക്കുറിച്ച് പ്രവാസിശബ്ദം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തന്റെ മകന്റെ ഘാതകരെ കണ്ടുപിടിക്കുവാന്‍ സിബിഐ അന്വേഷണം വേണമെന്നു ശ്രീജിത്തിന്റെ അമ്മ പറയുന്നു.

നിയമപാലകര്‍ തന്നെയാണ് എന്റെ മകനെ കൊന്നത്. നീതിയാണ് ഞങ്ങള്‍ക്കു വേണ്ടത്, ഈ അമ്മ കണ്ണീരോടെ പറയുന്നു. സിബിഐ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുവരൂ, ഈ സര്‍ക്കാരില്‍ നിന്ന്  നീതിനിക്ഷേധം പ്രതീക്ഷിച്ചില്ല. ശ്രീജിത്തിനെയെങ്കിലും ജീവനോടെ തിരിച്ചുകിട്ടണമേയെന്നെ ഈ അമ്മക്ക് പറയാനുള്ളൂ.

വിപിന്‍ ഗോപാല്‍ എന്ന യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ അടിസ്ഥാനമാക്കിയാണ് കഴിഞ്ഞ ഒമ്പതാം തീയതി പ്രവാസിശബ്ദം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വിപിന്റെ തന്നെ വീഡിയോ ക്ലിപ്പിലാണ് ഈ അമ്മ ഹൃദയം തകരുന്ന വേദനയോടെ പ്രതികരിക്കുന്നത്‌
.

വീഡിയോ…

ശ്രീജിതേട്ടന്റെ അമ്മ സംസാരിക്കുന്നു.എൻ്റെ ഒരു മകൻ കൊല്ലപ്പെട്ടു, ഒരു മകനെ വയ്യാതെയാക്കി..ചാവുമ്പോൾ മണ്ണിലേക്ക് എടുത്തു വക്കാൻ വേണ്ടിയെങ്കിലും ഒരു മകനെ തിരിച്ചുതരുമോ ???Vignesh Zerö Gravìty

Posted by Vipin Sheela Gopal on Thursday, January 11, 2018

Top