പോക്‌സോ കേസില്‍ നടന്‍ ശ്രീജിത് രവിക്ക് ജാമ്യം; സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചു

കൊച്ചി: പോക്‌സോ കേസില്‍ നടന്‍ ശ്രീജിത് രവിക്ക് ജാമ്യം. സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ ചികിത്സ നൽകാമെന്ന പിതാവിന്റെയും ഭാര്യയുടെയും ഉറപ്പിലാണ് ജാമ്യം.

പെൺകുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ റിമാൻഡിലായതോടെയാണ് ശ്രീജിത് രവി ഹൈക്കോടതിയിൽ ജാമ്യാപേക്ഷയിൽ നൽകിയത്. പെരുമാറ്റ വൈകല്യത്തിനു 2016 മുതൽ തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും ജയിലിൽ തുടരേണ്ടിവരുന്നതു മാനസിക ആരോഗ്യത്തെ ബാധിക്കുമെന്നും ഹർജിയിൽ അറിയിച്ചു.

Loading...

ശ്രീജിത് രവിയുടെ ജാമ്യാപേക്ഷ തൃശൂർ അഡീഷനൽ സെഷൻസ് കോടതി വ്യാഴാഴ്ച തള്ളിയിരുന്നു. സ്ത്രീകൾക്കു നേരെയുള്ള അതിക്രമം തടയൽ, പോക്സോ വകുപ്പുകൾ തുടങ്ങിയവ പ്രകാരമാണു കേസ്.