മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ലോക്കല്‍ കമ്മറ്റി അംഗം

പത്തനംതിട്ട: ശ്രീജീവിന്റെ കസ്റ്റഡിമരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് സമരം തുടരുന്ന വിഷയത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പത്തനംതിട്ട ടൗണ്‍ ലോക്കല്‍ കമ്മറ്റി അംഗം. ശ്രീജിത്തിന് പിന്തുണ നല്‍കി ഇലന്തൂര്‍ ലോക്കല്‍ കമ്മറ്റി അംഗം പിയൂഷ് ജോസഫ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിയിരുന്നു. ഈ പോസ്റ്റിനാണ് പത്തനംതിട്ട ടൗണ്‍ ലോക്കല്‍ കമ്മിറ്റി അംഗം ആര്‍. സാബു മുഖ്യമന്ത്രി രാജിവയ്ക്കുക എന്ന കമന്റിട്ടത്. ഈ കമന്റിന് ഒരു ഏരിയ കമ്മിറ്റി അംഗം ലൈക്ക് ചെയ്യുകയും ചെയ്തു.