പിണറായിയെ ഒറ്റപ്പെടുത്തും, മാധ്യമങ്ങളും സംഘടിച്ചു, ശ്രീകാര്യം കൊലപാതകം ഉയർത്തികാട്ടാൻ കോൺഗ്രസും – ബിജെപിയും

തിരുവനന്തപുരം: ശ്രീകാര്യത്തെ ആർഎസ്എസ് നേതാവിന്‍റെ കൊലപാതകം രാഷ്ട്രീയ ആയുധമാക്കാൻ കോൺഗ്രസും ബിജെപിയും രംഗത്തിറങ്ങിയതോടെ പിണറായി സർക്കാരിന്‍റെ നില പരുങ്ങലിൽ. കടക്കു പുറത്ത് വിവാദത്തോടെ മാധ്യമങ്ങളെ ആട്ടി പായിച്ച പിണറായി സർക്കാരിനു നിലനിൽപ്പിലാത്തതാണ് നിലവിലെ സ്ഥിതി. ബിജെപിക്ക് നേട്ടമുണ്ടായാലും സിപിഎം തോൽക്കണമെന്ന നിലപാടിലേക്കാണ് മാധ്യമങ്ങളും നീങ്ങി കൊണ്ടിരിക്കുന്നത്.

ഇതോടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ വൻ കളം മാറ്റത്തിനു സാധ്യത തെളിഞ്ഞു. ലക്ഷക്കണക്കിനു രൂപയുടെ പരസ്യമാണ് മലയാള മാധ്യമങ്ങൾക്ക് ബിജെപി വാരിക്കോരി നൽകുന്നത്. കോൺഗ്രസും പരസ്യത്തിന്‍റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. വേജ് ബോർഡ് നിയമങ്ങൾ കർശനമായതോടെ സാമ്പത്തിക മാന്ദ്യത്തിൽ നട്ടം തിരിയുന്ന മാധ്യമങ്ങൾക്ക് ബിജെപി നൽകുന്ന പരസ്യമാണ് ഏക ആശ്രയം. വൻകിട കോർപ്പറേറ്റ് കമ്പനികൾ ചെറുകിട മാധ്യമങ്ങൾക്ക് പരസ്യം നൽകൽ നിർത്തുകയും ചെയ്തു. ഇതോടെ ബിജെപി- കോൺഗ്രസ് പരസ്യത്തിലാണ് ചെറുകിട മാധ്യമങ്ങൾ പിടിച്ചു നിൽക്കുന്നത് തന്നെ.

Loading...

ഒടുവിലത്തെ ബൃഹത്ത് പദ്ധതിയായ ജിഎസ്ടി നടപ്പാക്കലിന്‍റെ പേരിലും മാധ്യമങ്ങൾക്ക് കോടികളുടെ പരസ്യമാണ് ലഭിച്ചത്. അതേസമയം ഒരു ഗുണവുമില്ലാത്ത പിണറായി സർക്കാരിനെ ഇനി പിന്തുണക്കേണ്ട കാര്യമില്ലെന്ന നിലപാടിലാണ് പ്രമുഖ മാധ്യമങ്ങളുടെ ഉൾപ്പെടെ നിലപാട്. പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം മാധ്യമങ്ങളെ വളഞ്ഞാക്രമിക്കുന്ന കാഴ്ച്ചയാണ് എമ്പാടും. തന്നെയുമല്ല, സർക്കാർ പദ്ധതികളുടെ പരസ്യത്തിൽ ചേരി തിരിവ് കാട്ടുന്നതും പിണറായി സർക്കാരിന്‍റെ പോരായ്മയാണ്.

നിലനിൽപ്പിനു വേണ്ടി പൊരുതുന്ന മാധ്യമങ്ങൾക്ക് ഇത്തരം നീക്കങ്ങൾ വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നതും. മാധ്യമ പ്രവർത്തകരെ കേസിൽ കുടുക്കിയ മറ്റൊരു സർക്കാരും കേരളത്തിൽ ഉണ്ടായിട്ടുമില്ല. ഇതോടെ ശ്രീകാര്യം വിഷയം ദേശീയ ശ്രദ്ധയിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് മാധ്യമങ്ങൾ. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപ് വിഷയം ദേശീയ തലത്തിൽ ചർച്ചയാക്കാനുള്ള തെരഞ്ഞെടുപ്പിലാണ് കോൺഗ്രസും ബെജിപിയും.