സംവിധായകന്‍ വി.എ ശ്രീകുമാര്‍ അറസ്റ്റില്‍.. മഞ്ജു വാര്യരുടെ പരാതിയില്‍; ചോദ്യം ചെയ്തത് രണ്ടര മണിക്കൂര്‍

തൃശ്ശൂര്‍: നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ വി.എ ശ്രീകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ പൊലീസ് ക്ലബ്ബില്‍ രണ്ടര മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷമായിരുന്നു അദ്ദേഹത്തെ അറസ്റ്റ്. പിന്നീട് വിട്ടയച്ചു.

സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുക,സ്ത്രീകളെ അപമാനിക്കുക തുടങ്ങിയ വകുപ്പുകളാണ് ശ്രീകുമാറിനെതിരെ ചുമത്തിയിട്ടുള്ളത്. ശ്രീകുമാര്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപായപ്പെടുത്താന്‍ ശ്രമിക്കുമോയെന്നു ഭയമുണ്ടെന്നുമായിരുന്നു മഞ്ജുവിന്റെ പരാതിയില്‍ പറഞ്ഞിരുന്നത്.

Loading...

പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശരിയാണെന്ന് പൊലീസ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നായിരുന്നു ശ്രീകുമാറിന്റെ പ്രതികരണം.

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന ബിഗ് ബജറ്റ് സിനിമയില്‍ മഞ്ജു വാര്യരായിരുന്നു നായികാ വേഷത്തിലെത്തിയത്.

ഈ ചിത്രത്തിനു ശേഷം തനിക്കുനേരെ സാമൂഹ്യമാധ്യങ്ങളിലൂടെ നടക്കുന്ന ആക്രമണത്തിനു പിന്നില്‍ ശ്രീകുമാറും ഇയാളുടെ സുഹൃത്തുമാണെന്നും പരാതിയില്‍ മഞ്ജു ആരോപിക്കുന്നുണ്ട്.

അതേസമയം പൊലീസില്‍ പരാതി നല്‍കിയ വിഷയത്തില്‍ മഞ്ജു വാര്യര്‍ക്ക് മറുപടിയുമായി ശ്രീകുമാര്‍ രംഗത്തെത്തിയിരുന്നു. നടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ശ്രീകുമാര്‍ നടത്തിയത്.

ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി താന്‍ നല്‍കിയ ലെറ്റര്‍ ഹെഡ്ഡും രേഖകളും ശ്രീകുമാര്‍ ദുരുപയോഗം ചെയ്തതായും പരാതിയില്‍ പറയുന്നു.

ഉപകാരസ്മരണ ഇല്ലായ്മയും, മറവിയും അപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന സ്വഭാവവും കൂടെപ്പിറപ്പാണെന്ന് നിന്റെ അച്ഛന്‍ തന്നെയാണ് എന്നോട് പറഞ്ഞിരിക്കുന്നത് എന്നു ശ്രീകുമാര്‍ പറഞ്ഞിരുന്നു.

തന്റെ ബുദ്ധിയിലും സ്‌നേഹത്തിലും ഉണ്ടാക്കിക്കൂട്ടിയ നേട്ടങ്ങള്‍, എല്ലാം മഞ്ജു മറന്നുപോയെന്നും ഒക്കെയായിരുന്നു ശ്രീകുമാറിന്റ വാദങ്ങള്‍.

ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നൽകിയിരുന്നു. തൃശ്ശൂർ ഈസ്റ്റ് പോലീസാണ് കേസെടുത്തിരിക്കുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.

ശ്രീകുമാർ മേനോനിൽനിന്ന് തനിക്ക് വധഭീഷണി ഉൾപ്പെടെ ഉണ്ടെന്നും പരാതിയിൽ പറഞ്ഞിട്ടുള്ളതായാണ് സൂചന. തിങ്കളാഴ്ച വൈകിട്ടോടെ ഡിജിപി ലോക്നാഥ് ബഹ്റയെ നേരിൽക്കണ്ട് മഞ്ജു പരാതി ബോധിപ്പിക്കുകയായിരുന്നു.

ശ്രീകുമാർ മേനോന് തന്നോട് വ്യക്തിവൈരാഗ്യമുണ്ടെന്ന് പരാതിയിൽ പറയുന്നു. ഒടിയൻ സിനിമയുടെ നിർമാണ കാലംമുതൽ ശ്രീകുമാർ മേനോന് തന്നോട് വ്യക്തിവിരോധം ഉണ്ടായിരുന്നു.

അതിന്റെ തുടർച്ചയായി തന്നെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലടക്കം അപകീർത്തിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ വ്യക്തമാക്കുന്നു.

ശ്രീകുമാർ മേനോനും സുഹൃത്തും തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതായും തനിക്കൊപ്പം പ്രവർത്തിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ ആരോപിക്കുന്നതായാണ് സൂചന.

വിവാഹശേഷം സിനിമയിൽനിന്ന് വിട്ടുനിന്ന മഞ്ജു വാര്യർ ഏറെക്കാലത്തിനു ശേഷം തിരിച്ചെത്തിയത് ശ്രീകുമാർ മേനോന്റെ പരസ്യ ചിത്രത്തിലൂടെയായിരുന്നു. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ എന്ന സിനിമയിൽ മഞ്ജു വാര്യർ ആയിരുന്നു നായിക.

ഇതിനിടെ, മഞ്ജുവിനെതിരെ ശ്രീകുമാർ മേനോൻ ഫേസ്ബുക് പോസ്റ്റ്‌ ഇട്ടിരുന്നു. നിനക്കറിയാമല്ലോ നിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ആയ എത്രപേർ എത്രപ്രാവിശ്യം പറഞ്ഞു കാര്യം കഴിഞ്ഞാൽ ഉപകാരം ചെയ്തവരെ ചവിട്ടി മെതിച്ചു പോകുന്നവളാണ് നീ എന്ന്.

(ഹൈദരാബാദ് അന്നപൂർണ സ്റ്റുഡിയോയിൽ നമ്മൾ ഒരു നാൾ ഷൂട്ട്‌ ചെയ്യുമ്പോൾ എനിക്ക് വന്ന നിന്റെ ഒരു ആത്മാർത്ഥസുഹൃത്തിന്റെ ഫോൺകോൾ ഞാൻ ഓർമിപ്പിക്കുന്നു ഒരു ഉദാഹരണമായി.)ഇങ്ങനെ നീണ്ടു ആ പോസ്റ്റ്‌.