താരസംഗമമായി ലോലിതന്റെയും മണ്ഡുവിന്റെയും വിവാഹം

ശ്രീകുമാറിന്റെയും സ്‌നേഹയുടെയും വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. താര ദമ്പതികളുടെ വിവാഹ റിസപ്ഷന്‍ താരസംഗമമായി. മലയാള സിനിമ-സീരിയല്‍ രംഗത്തെ പ്രമുഖര്‍ വിവാഹ റിസപ്ഷനില്‍ പങ്കെടുത്തു. തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തതി. തുടര്‍ന്ന് കൊച്ചിയില്‍വച്ചായിരുന്നു റിസപ്ഷന്‍.

മഴവില്‍ മനോരമയിലെ ജനപ്രിയ പരമ്പര മറിമായത്തിലെ മണ്ഡോദരി എന്ന കഥാപാത്രത്തിലൂടെയാണ് സ്‌നേഹ ജനപ്രീതി നേടിയത്. ഇതേ സീരിയലില്‍ ലോലിതന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീകുമാറും കയ്യടി നേടിയിരുന്നു. മെമ്മറീസ് എന്ന സിനിമയിലെ ശ്രീകുമാറിന്റെ വില്ലന്‍ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Loading...

കുറച്ച് ദിവസം മുന്‍പ് ഇരുവരും വിവാഹതാരാകുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. നിരവധി പേര്‍ ആശംസകളും നേര്‍ന്ന് രംഗത്തെത്തിയിരുന്നു. കഥകളിയും ഓട്ടന്‍തുള്ളലും അഭ്യസിച്ചിട്ടുള്ള സ്‌നേഹ അമേച്വര്‍ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തേക്കെത്തുന്നത്.

മറിമായത്തിലൂടെയാണ് കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയത്. നിരവധി സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. മറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാര്‍ ഇതിനോടൊകം 25ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.