ഒന്ന് രണ്ട് സിനിമകളില്‍ അഭിനയിച്ചപ്പോള്‍ തന്നെ എനിക്കത് മനസ്സിലായി, സിനിമയില്‍ തുടരാത്തതിന്റെ കാരണം വ്യക്തമാക്കി ശ്രീലക്ഷ്മി

ജഗതി ശ്രീകുമാറിന്റെ മകളായിട്ടാണ് ശ്രീലക്ഷ്മി കേരളത്തില്‍ അറിയപ്പെടുന്നത്. നടിയും അവതാരകയുമായി രംഗത്ത് എത്തിയെങ്കിലും ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ യില്‍ മത്സരാര്‍ഥിയായി എത്തിയതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ചെറുപത്തിലെ ക്ലാസിക്കല്‍ നൃത്തം അഭ്യസിച്ചിരുന്ന ശ്രീലക്ഷ്മി നല്ലൊരു നര്‍ത്തകി കൂടിയാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള ശ്രീലക്ഷ്മി ഡബ്ബ്സ്മാഷ് വീഡിയോസും ടിക് ടോക് വീഡിയോസുമെല്ലാം നിരന്തരം പുറത്ത് വിടാറുണ്ടായിരുന്നു. ഇതിനെല്ലാം വലിയ പിന്തുണയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളതും. ഇക്കഴിഞ്ഞ മാസമായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ സുഹൃത്ത് ജിജിന്‍ ജഹാംഗീറാണ് ശ്രീലക്ഷ്മിയെ വിവാഹം കഴിച്ചത്.

Loading...

ഒമാനിലെ ഒരു പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിംഗ് രംഗത്ത് ജോലി ചെയ്യുകയാണ് താരം. 2016ല്‍ പുറത്തിറങ്ങിയ വണ്‍സ് അപ്പണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍, ക്രാന്തി എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വിരലിലെണ്ണാവുന്ന സിനിമകളില്‍ മാത്രമാണ് താരം അഭിനയിച്ചത്. ഇപ്പോള്‍ സിനിമയില്‍ തുടരാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ശ്രീലക്ഷ്മി. ഒരു സ്വകാര്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

‘സിനിമ ഉപേക്ഷിച്ച് പോയതല്ല. അഭിനയിക്കുന്നതിനേക്കാള്‍ ടി.വി പ്രോഗ്രാമുകളും സ്റ്റേജ് ഷോകളും മറ്റും അവതരിപ്പിക്കുന്നതിലാണ് ഞാന്‍ കൂടുതല്‍ കംഫര്‍ട്ടബിള്‍. ഒന്നുരണ്ടുസിനിമകളില്‍ അഭിനയിച്ചപ്പോള്‍തന്നെ അതുപിടികിട്ടി. ആങ്കറിംഗ് ഇപ്പോഴും ചെയ്യുന്നുണ്ട്’.-ശ്രീലക്ഷ്മി പറയുന്നു.

വിവാഹസമ്മാനമായി ജഗതി ശ്രീകുമാറിനൊപ്പമുള്ള കുടുംബചിത്രമാണ് അമ്മ കല ശ്രീകുമാര്‍ മകള്‍ക്ക് സമ്മാനിച്ചത്. അമ്മയുടെ സമ്മാനം നിറകണ്ണുകളോടെയാണ് ശ്രീലക്ഷ്മിയും ജിജിനും ഏറ്റുവാങ്ങിയത്.

വധൂവരന്മാര്‍ക്കൊപ്പം ജഗതിയും കലയും നില്‍ക്കുന്ന ഛായാചിത്രമാണ് ശ്രീലക്ഷ്മിക്കു സമ്മാനിച്ചത്. 2012-ലാണ് നടന്‍ ജഗതി ശ്രീകുമാര്‍ തനിക്ക് ശ്രീലക്ഷ്മി എന്നൊരു മകളുണ്ടെന്ന വിവരം വെളിപ്പെടുത്തിയത്. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ ജഗതിയുടെ കുടുംബം തയ്യാറായിരുന്നില്ല. കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനുശേഷം ആദ്യമായി ജഗതി ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ അച്ഛനെ കാണാന്‍ പൊതുവേദിയിലേക്ക് ഓടിയെത്തിയ ശ്രീലക്ഷ്മി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

ലുലു ബോല്‍ഗാട്ടി സെന്ററില്‍ വെച്ചു നടന്ന വിവാഹ ചടങ്ങില്‍ മലയാളസിനിമയില്‍ നിന്നുള്ള നിരവധി പേര്‍ പങ്കെടുത്തു. അവതാരകയായും നായികയായും വെള്ളിത്തിരയില്‍ തിളങ്ങിയ ശ്രീലക്ഷ്മി ബിഗ്‌ബോസ് പരിപാടിയിലൂടെ കൂടുതല്‍ ശ്രദ്ധനേടി. ഒമാനിലെ ഒരു പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിംഗ് രംഗത്ത് ജോലി ചെയ്യുകയാണ് ശ്രീലക്ഷ്മി