ഉമ്മയെ കുറിച്ച് സ്റ്റാറ്റസ് ഇട്ട ശ്രീലക്ഷ്മി അറക്കലിന് കിട്ടിയ മറുപടി

പലപ്പോളും തന്റേതായ നിലപാടുകൾ തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിട്ട് ഉള്ള യുവതി ആണ് ശ്രീലക്ഷ്മി അറക്കൽ. കഴിഞ്ഞ ഇടക്ക് ശ്രീലക്ഷ്മിക്കും സുഹൃത്തുക്കൾക്കും ശംഖുമുഖം ബീച്ചിൽ വെച്ച് ഉണ്ടായ സദാചാര ആക്രമണവും പിന്നീട് പോലീസ് സ്റ്റേഷനിൽ പരാതിയും ആയി എത്തിയപ്പോൾ കസെടുക്കാൻ മടി കാണിച്ചതും ഒക്കെ വാർത്ത ആയിരുന്നു. ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പിലൂടെ ആണ് ശ്രീലക്ഷ്മി ഇക്കാര്യങ്ങൾ അറിയിച്ചത്. ഇപ്പൊൾ ശ്രീലക്ഷ്മി ഫേസ്ബുക്കിൽ പങ്കുവെച്ച മറ്റൊരു കുറിപ്പാണ് വാർത്ത ആകുന്നത്.

വാട്സാപ്പിൽ ഇട്ട ഒരു സ്റ്റാറ്റസ് കണ്ട് അതിനു മറുപടി ആയി ചിലർ നൽകിയ മറുപടിയാണ് ചോടുപ്പിച്ചത് എന്ന് ശ്രീലക്ഷ്മി പറയുന്നു.

Loading...

ശ്രീലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

അത്രയും ആഗ്രഹിച്ചിരുന്ന ഒരാൾ ഉമ്മതന്നതിന്റെ സന്തോഷത്തിൽ ഇന്നലെ രാത്രി ഉറങ്ങുന്നതിന് മുൻപ് ചുമ്മാ ഒരു പോസ്റ്റ് എഴുതി ഇട്ടതാണ്. ഇന്ന് രാവിലെ എണീച്ചപ്പോൾ ഇതാ വാട്ട്സപ്പിൽ നെറയേ എന്റെ കുറച്ച് പരിചയക്കാർ “എത്ര ഉമ്മവേണം മുത്തേ..””ഞാൻ ഉമ്മ തരാം” എന്നൊക്കെ പറഞ്ഞ് മെസേജ്‌. കണ്ടപ്പോൾതന്നെ എനിക്ക് ഓക്കാനം വന്നു. ബ്ലാഹ് ബ്ലാഹ്…

ഏതെങ്കിലും ഒരു സ്ത്രീ ഉമ്മയെകുറിച്ച് പോസ്റ്റിടുന്നതിന് അർത്ഥം അവൾ നിങ്ങളോട് വന്ന് ഉമ്മ ചോദിക്കുവാണ് എന്ന് നിങ്ങൾ കരുതുന്നുവോ അൽ പുരുഷുക്കളേ….🤬🤬ഇനി എന്ന് ബസ് കിട്ടും നിങ്ങൾക്ക്…?

എന്നെ സംബന്ധിച്ചടത്തോളം അത്രയും പരിപാവനമാണ് ഓരോ റിലേഷൻസും.
അത്രയും അർഹത ഉണ്ടെന്ന് എനിക്ക് ബോധ്യപ്പെടുന്നവർക്കേ പ്രണയത്തോടെ ഒന്നു കൈയ്യിൽ പോലും തൊട്ട് നോക്കാൻ പറ്റൂ.
അത്രയും ഇഷ്ടമുളളവരോട് മാത്രമേ ഞാൻ ഉമ്മ കൊടുക്കാറും ചോദിച്ചുമേടിക്കാറും ഉളളു..

ഇഷ്ടമില്ലാത്ത ഉമ്മ അത്രയും വെറുക്കുന്ന ഒന്നാണ്.🤮 ഇഷ്ടമില്ലാത്ത ഉമ്മ ഇൻബോക്സിൽ കാണുമ്പോൾ തന്നെ ശർദ്ദിക്കാൻ വരും. അപ്പോളാണ് ഓരോരോ ഊളകൾ രാവിലെത്തന്നെ ഉമ്മവേണോ ഞാൻ തരാം എന്നൊക്കെ പറഞ്ഞോണ്ട് വരുന്നത്.😡

ഇതൊക്കെ ടൈപ്പ് ചെയ്ത് വിടുന്നതിന് മുൻപ് സ്വയം ഒന്ന് ചോദിച്ച് നോക്കണം ‘എനിക്ക് എന്ത് യോഗ്യത ഉണ്ടായിട്ടാണ് ഞാൻ അവളോട് ഇങ്ങനെ കേറി പറയുന്നത് എന്ന്’. നീ ഇങ്ങനെ ഉമ്മയെപറ്റി പോസ്റ്റ് ഇട്ടത് കൊണ്ടല്ലേ അവർ ഇങ്ങനെ ഒക്കെ പറഞ്ഞത് എന്ന് ചോദിച്ചുകൊണ്ട് കുറേ പേർ ഇപ്പം വരും. അവരോടായിട്ട്

ഞാൻ ആരോട് ഉമ്മചോദിക്കുന്നു , ആര് എനിക്ക് ഉമ്മ തരണം , ഉമ്മയെ പറ്റി പോസ്റ്റിടണോ വേണ്ടയോ എന്നതൊക്കെ എന്റെ ചോയിസാണ്. അതിനർത്ഥം എന്റെ ഇൻബോക്സിലേക്ക് ഇങ്ങനത്തെ അറപ്പ് തോന്നുന്ന വിസർജ്ജ്യങ്ങൾ ഒഴുക്കി വിടുക എന്നുളളതല്ല.

വാൽ: ആ പോസ്റ്റിന്റെ അടിയിൽ വന്ന വേറൊരു കമന്റാണ് അംഗൻവാടിയിൽ പോയാൽ നിഷ്കളങ്ക ഉമ്മ കിട്ടും എന്ന്. അങ്ങനെ കരുതുന്നവരോടായി…

കുട്ടികൾക്കും ചോയിസ് ഉണ്ട്.അവർക്കും ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ട്.
അവർക്കും വ്യക്തിത്വം ഉണ്ട്. അംഗൻവാടിയിലെ പിളളേരൊക്കെ ആർക്കും ഉമ്മ കൊടുക്കുന്നവരാണ്/ പിള്ളേരായത് കൊണ്ട് ആർക്കും കയറി ഉമ്മ വെക്കാം… ഈ ധാരണകൾ ഒക്കെ തികച്ചും തെറ്റാണ്. അവർക്കും ഇഷ്ടം/ അനിഷ്ടങ്ങളുണ്ട്. കുട്ടികളുടെ വ്യക്തിത്വം മനസ്സിലാക്കാതെ / അവരുടെ ചോയിസ് എന്താണെന്ന് മനസ്സിലാക്കാതെ അവരെ ഉമ്മ വെക്കാൻ പോകുന്നത് വളരെ വലിയ തെറ്റുതന്നെയാണ്.

ഈ പേഴ്സണൽ സ്പേസ് എന്ന് പറയുന്നതിനെ എന്നാണ് നിങ്ങൾ ബഹുമാനിക്കാൻ പഠിക്കുക?