കട്ടന്‍കാപ്പി കുടിക്കാന്‍ പുറത്തു പോകണെമങ്കില്‍ പോലും ശ്രീലക്ഷ്മിക്ക് മേക്കപ്പിടണം; ഭര്‍ത്താവ്

നടൻ ജഗതി ശ്രീകുമാറിന്റെ മകളും നടിയും അവതാരകയും ആയ ശ്രീലക്ഷ്മി കഴിഞ്ഞ ദിവസമാണ് വിവാഹിത ആയത്. ജിജിന്‍ ജഹാംഗീര്‍ ആയിരുന്നു വരന്‍. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തിന് മുമ്പ് പ്രണയം തുറന്ന് പറഞ്ഞത് ശ്രീലക്ഷ്മി തന്നെയായിരുന്നു. സോഷ്യല്‍ മീഡിയകളിലൂടെയായിരുന്നു താന്‍ വിവാഹിതയാകാന്‍ പോകുന്നു എന്ന കാര്യവും ശ്രീലക്ഷ്മി വെളിപ്പെടുത്തിയത്. ജിജിനും കുടുംബവുമായി വര്‍ഷങ്ങളുടെ പരിചയമുണ്ടെന്നും ആ ബന്ധം പ്രണയമായി മാറുകയാണെന്നുമായിരുന്നു ശ്രീലക്ഷ്മി പറഞ്ഞിരുന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരുന്നു.

പപ്പ ആഗ്രഹിച്ചത് പോലൊരു കുടുംബത്തിലേക്കാണ് താന്‍ ചെല്ലുന്നതെന്നും വിവാഹത്തില്‍ താന്‍ അദ്ദേഹത്തെ മിസ്സ് ചയ്തിരുന്നതിനെക്കുറിച്ചുമായിരുന്നു ശ്രീലക്ഷ്മി പറഞ്ഞത്. കൊച്ചിയില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. സിനിമസീരിയല്‍ രംഗത്തെ പ്രമുഖരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. പതിവിന് വിപരീതമായി വ്യത്യസ്ത ലുക്കിലായിരുന്നു ശ്രീലക്ഷ്മി വിവാഹ വേദിയിലെത്തിയത്.

Loading...

ഇരുവരും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത സ്വഭാവത്തെക്കുറിച്ച്‌ തുറന്നു പറയുന്നു.ലക്ഷ്മിയുടെ ഇഷ്ടപ്പെടാത്ത ഒരേയൊരു കാര്യം മേക്കപ്പ് ആണെന്നു ജിജിന്‍ പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..’കുറച്ചു പൈസയുണ്ടെങ്കില്‍ ആര്‍ക്കും കൃത്രിമമായി സൗന്ദര്യം ഉണ്ടാക്കാം, പക്ഷേ, നാചുറല്‍ ബ്യൂട്ടി ബ്ലസിങ്ങാണ്. അനാവശ്യമായി മേക്കപ്പ് ചെയ്യരുതെന്ന് ഞാന്‍ എപ്പോഴും പറയും. ഇവള്‍ക്കാണെങ്കില്‍ ഒരു കട്ടന്‍കാപ്പി കുടിക്കാന്‍ പുറത്തു േപാകണെമങ്കില്‍ പോലും മേക്കപ്പിടണം.’
എന്നാല്‍ ജിജിന്റെ ഒരേയൊരു നെഗറ്റീവ് ദേഷ്യമാണെന്നു ശ്രീലക്ഷ്മിയും പറഞ്ഞു. അടുക്കും ചിട്ടയോടും കൂടി എല്ലാം ചെയ്യുന്ന ഒരാളാണ് ജിജിന്‍ എന്നും ഇതിനു നേരെ വിപരീതമാണ് താനെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.