വിവാഹത്തിന് മുമ്പ് ഇക്കാര്യങ്ങള്‍ പപ്പയോട് പറയണം, ശ്രീലക്ഷ്മി പറയുന്നു

നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയാകുന്നു എന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. ജിജിന്‍ ജഹാംഗീര്‍ എന്ന കൊമേഴ്ഷ്യല്‍ പൈലറ്റാണ് വരന്‍. ഡിഗ്രി പഠനവുമായി എറണാകുളത്തായിരുന്ന സമയം കോളേജിനടുത്താണ് ശ്രീലക്ഷ്മിയും അമ്മയും കഴിഞ്ഞിരുന്നത്. അന്ന് ഇവരുടെ അയല്‍വാസിയായിരുന്നു ജിജിന്‍.

ആദ്യം ഇരുവരുടെയും അമ്മമാരാണ് സൗഹൃദത്തിലായത്. പിന്നീട് ശ്രീലക്ഷ്മിയും ജിജിനും അടുത്തു. സുഹൃത്തുക്കളായിരുന്നു ഇരുവരും പ്രണയബന്ധത്തിലേക്ക് മാറി. ആരുമറിയാതെ അഞ്ച് വര്‍ഷക്കാലം പ്രണയിച്ചു. ഒടുവില്‍ വീട്ടുകാരോട് കാര്യം പറയുകയും ഇവരുടെ സമ്മതം വാങ്ങുകയും ചെയ്തുവെന്ന് ശ്രീലക്ഷ്മി തന്നെ ഒരു മാധ്യമത്തോട് പ്രതികരിച്ചു.

Loading...

‘വിവാഹത്തിന് മുമ്പ് ഇനി പപ്പയുടെ അനുഗ്രഹം വാങ്ങണം. പപ്പയുടെ ആഗ്രഹം പോലെ മോള് ഒരു നല്ല വീട്ടിലേക്ക് പടികയറി ചെല്ലുന്നുണ്ടെന്ന് ആ ചെവിയില്‍ പറയണം. പപ്പയും അമ്മയും തന്ന സൗഹൃദവും സ്‌നേഹവുമാണ് എന്നെ ഇവിടം വരെ എത്തിച്ചത്’-ശ്രീലക്ഷ്മി പറഞ്ഞു.

പ്രണയത്തെക്കുറിച്ച് വീട്ടിലറിഞ്ഞപ്പോള്‍ എതിര്‍പ്പുകളുണ്ടായിരുന്നു. പിന്നീട് ഇതിനെ പിന്തുണയ്ക്കുകയായിരുന്നു അവര്‍. ഇരുവീട്ടുകാരുടേയും സമ്മതത്തോടെയാണ് വിവാഹം നടത്തുന്നത്. വിവാഹത്തിന് മുന്‍പ് തനിക്ക് പപ്പയെ കാണണം. ആഗ്രഹിച്ചത് പോലെ നല്ലൊരു കുടുംബത്തിലേക്കാണ് പോവുന്നതെന്ന് പപ്പയെ അറിയിക്കണമെന്നുണ്ടെന്നും ശ്രീലക്ഷ്മി പറയുന്നു.

നേരത്തെ ശ്രീലക്ഷ്മി തന്നെയാണ് ഇക്കാര്യം പ്രേക്ഷകരെ നേരിട്ട് അറിയിച്ചത്. ‘ഇന്ന് ഈ ദിവസം മുതല്‍ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്റെ ഹൃദയം നിനക്ക് ആശ്രയയവും എന്റെ കൈ നിനക്ക് വീടുമായിരിക്കും.’ഭാവിവരന്റെ കൈ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവച്ച് ശ്രീലക്ഷ്മി കുറിച്ചു. വൈകാതെ തന്നെ ഞാന്‍ മിസിസ് ആവുമെന്നും നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഉണ്ടായിരിക്കണമെന്നും ശ്രീലക്ഷ്മി പറയുന്നു

ചെറുപ്പത്തിലെ ക്ലാസിക്കല്‍ നൃത്തം അഭ്യസിച്ചിരുന്ന ശ്രീലക്ഷ്മി നല്ലൊരു നര്‍ത്തകി കൂടിയാണ്.ജോലിക്കൊപ്പം നൃത്തവും കലയും ഒപ്പം കൊണ്ടുപോകാനായിരുന്നു ശ്രീലക്ഷ്മിയുടെ ആഗ്രഹം. ഗള്‍ഫ് തനിക്ക് വല്ലാത്ത സുരക്ഷിതത്വ ബോധം നല്‍കുന്നുവെന്നും അച്ഛനുണ്ടായ അപകടം ജീവിതത്തിലെ വഴിത്തിരിവായിരുന്നുവെന്നും ശ്രീലക്ഷ്മി പറയുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി നൃത്ത രംഗത്ത് സജീവമായ ശ്രീലക്ഷ്മി ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയില്‍ പ്രഗത്ഭരുടെ കീഴില്‍ അഭ്യസിച്ചിട്ടുണ്ട് 2016 ല്‍ പുറത്തിറങ്ങിയ വണ്‍സ് അപ്പണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍, ക്രാന്തി എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.