ഒരു ബ്രാ ഇട്ട് നിൽക്കുന്ന പെണ്ണിന്റെ ഫോട്ടോയിൽ ഒരുത്തൻ എന്റെ പേര് എഴുതി വെച്ചേക്കുന്നു, തന്നെ അപമാനിച്ചയാൾക്ക് മറുപടിയുമായി ശ്രീലക്ഷ്മി അറയ്ക്കൽ

സ്ത്രീ സ്വയംഭോഗത്തെ കുറിച്ച് തുറന്നെഴുതി വാർത്തകളിൽ നിറഞ്ഞ വിദ്യാർത്ഥിയാണ് ശ്രീലക്ഷ്മി അറയ്ക്കൽ. ഇപ്പോൾ തൻ്റെ പേരിൽ മോശം ചിത്രം പ്രചരിപ്പിക്കുന്നയാൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ശ്രീലക്ഷ്മി.

ശ്രീലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്;

Loading...

പകൽമാന്യത നടിക്കുന്ന പല അഭിനവ ആൺ ഫെമിനിസ്റ്റുകൾ ഉളള സ്ഥലമാണ് ഈ ഫേസ്ബുക്ക്.

ഇന്ന് ഒരു കൂട്ടുകാരനാണ് എനിക്ക് ഒരു സ്ക്രീൻ ഷോട്ട് അയച്ച് തന്നത്.
ഒരു ബ്രാ ഇട്ട് നിൽക്കുന്ന പെണ്ണിന്റെ ഫോട്ടോയിൽ ഒരുത്തൻ എന്റെ പേര് എഴുതി വെച്ചേക്കുന്നു.

അവന്റെ ടൈംലൈൻ കേറി ഞാൻ നോക്കിയപ്പോൾ പെൺപിളളേരുടെ നമ്പർ മിസ് യൂസ് ചെയ്യരുതേ എന്ന് നിലവിളിച്ചോണ്ട് ഒരു പോസ്റ്റും.

തന്റെ ടൈംലൈനിൽ മാന്യനായി നിന്നിട്ട് തെറിവിളി ഗ്രൂപ്പായ എഫ് സി സിൽ പോയിട്ട് കടുത്ത സ്ത്രീ വിരുദ്ധതയും.

വളരെ മര്യാദക്ക് കമന്റ് ഡിലീറ്റ് ചെയ്യാൻ പറഞ്ഞപ്പോൾ “അയ്യോ ചേച്ചീ …
അറിയാതെ പറ്റിപോയതാണ്.
ക്ഷമിക്കണം.
ഇപ്പോ പോസ്റ്റ് കാണുന്നില്ല എന്നൊക്കെ മുട്ടു ന്യായങ്ങളും.”

“എന്തിനാ ഇങ്ങനെ നീ കമന്റ് ചെയ്തത് “എന്ന് ചോദിച്ചപ്പോ പുള്ളി പറയുവാണ്
“ചേച്ചീടെ ഫോട്ടോ ഇതിനും മുൻപ് ഇങ്ങനെ വന്നിട്ടുണ്ടല്ലോ..
അപ്പോ ഞാൻ വിചാരിച്ചു ഇതും ചേച്ചി ആണെന്ന് എന്ന്.
മനുഷ്യനല്ലേ..
ഒരു അബദ്ധം പറ്റില്ലേ..ക്ഷമിക്ക് ” എന്നൊക്കെ .

ഡിയർ മലയാളി ബോയ്സ്..
നിങ്ങക്ക് വായിൽ തോന്നിയത് ഒക്കെ വിളിച്ച് പറയാനുളള ഉപകരണങ്ങൾ അല്ല ഇവിടുത്തെ പെണ്ണുങ്ങൾ.

ഒരൊറ്റ മിനിറ്റിന്റെ കമന്റ് കൊണ്ട് നിങ്ങൾക്ക് നഷ്ടപ്പെടാൻ ഒന്നും ഇല്ല.
പക്ഷേ അത് വേറൊരാളെ എത്രമാത്രം മെന്റലി ടോർച്ചർ ചെയ്യുമെന്ന് അറിയുമോ?

ഏതെങ്കിലും നഗ്നമായ പുരുഷ ഫോട്ടോയിൽ ഏതേലും സ്ത്രീ ” ഇത് ലവനായിരിക്കും” എന്ന് ഊഹിച്ച് കമന്റിട്ട ചരിത്രം ഉണ്ടോ?

ദയവ് ചെയ്ത് വേറെ ഒരാളെ ബാധിക്കുന്ന കാര്യം കമന്റ് ചെയ്യുമ്പോൾ അത് എത്രമാത്രം ഇംപാക്ട് ഉണ്ടാക്കും എന്ന് കൂടി ചിന്തിക്കുക.

നിങ്ങളുടെ മനസ്സിലെ വിഴുപ്പ് വലിച്ചെറിയേണ്ട കുപ്പതൊട്ടികൾ അല്ല സ്ത്രീകൾ.

NB:
ഇൻബോക്സ് നിറയെ ക്ഷമാപണം ആണ്.
ക്ഷമ പറഞ്ഞത് കൊണ്ട് തന്നെ ഇവനെതിരായ പോസ്റ്റ് ഇടുന്നതിൽ എനിക്ക് പേഴ്സണലായി സങ്കടം ഉണ്ട്.
കാരണം ക്ഷമപറഞ്ഞവരോട് ക്ഷമിക്കുക എന്നതാണ് എന്റെ പോളിസി.

പക്ഷേ ഇവന്റെ ഇന്നത്തെ ക്ഷമാപണം കേട്ട് ഞാൻ ഇന്ന് മാപ്പ് കൊടുത്ത് ഈ പോസ്റ്റ് പോസ്റ്റാതെ ഇരുന്നാൽ നാളെയും ഇവൻ ഈ തെറ്റ് ആവർത്തിക്കും.
വേറേ ഏതെങ്കിലും പെൺകുട്ടിയുടെ ഒരു പേര് കമന്റും.
ഇതുപോലെ ചെയ്യുന്നവർക്ക് ഒരു പാഠം ആകണം..

അതുകൊണ്ട്തന്നെ വൃത്തികേട് കാട്ടുന്നവരോട് ഒരു ദയയും ഇല്ല

Bcz they deserve it.