ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും എയർപ്പെടുത്തിരുന്ന വിലക്ക് നീക്കി

കൊച്ചി : സിനിമാ സംഘടനകൾ നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും ഏർപ്പെടുത്തിയ വിലക്കുനീക്കി. ശ്രീനാഥ് ഭാസി പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന മാപ്പപേക്ഷ നൽകുകയും ഷെയ്‍ൻ നിഗം അധികമായി ചോദിച്ച പ്രതിഫല തുകയിൽ വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങുകയും ചെയ്തതിനു പിന്നാലെയാണു നടപടി. ഇത് പ്രകാരം ശ്രീനാഥ് ഭാസി രണ്ടു സിനിമകൾക്കായി വാങ്ങിയ അഡ്വാൻസ് തിരികെ നൽകാൻ തീരുമാനമായി.

സെറ്റിൽ താരങ്ങളുടേതു മോശം പെരുമാറ്റമെന്നും സിനിമകളുമായി സഹകരിക്കില്ലെന്നും സംഘടനാ പ്രതിനിധികൾ പരാതിപ്പെട്ടതിനെ തുടർന്ന് ഏപ്രിലിലാണു ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് താരങ്ങളെ വിലക്കിയത്.

Loading...

നിലവിൽ ഡബ്ബിങ് നടക്കുന്ന സിനിമകൾ ഇരുവർക്കും പൂർത്തിയാക്കാമെന്നും പുതിയ സിനിമകൾ നിർമാതാക്കൾക്ക് അവരുടെ സ്വന്തം തീരുമാനത്തിൽ ഇവരെ വച്ച് സിനിമ ചെയ്യാമെന്നും അതിൽ സംഘടനയുടെ യാതൊരു പരിഗണനയും ഉണ്ടായിരിക്കില്ലെന്നുമായിരുന്നു രഞ്ജിത് വാർത്താസമ്മേളനത്തിൽ അന്ന് പറഞ്ഞത്.